പൊലീസ് വേഷങ്ങളിലൂടെ മലയാളികളെ കോരിത്തരിപ്പിച്ച നടനാണ് സുരേഷ് ഗോപി. കമ്മീഷണർ, ഏകലവ്യൻ, മേൽവിലാസം തുടങ്ങിയ സിനിമകളിലെല്ലാം പൊലീസ് വേഷത്തിൽ മികച്ച പ്രകടനമാണ് സുരേഷ് ഗോപി നടത്തിയത്. എന്നാൽ, മനു അങ്കിൽ എന്ന ചിത്രത്തിൽ പൊലീസുകാരനായെത്തിയ സുരേഷ് ഗോപി പ്രേക്ഷകരെ ചിരിപ്പിച്ചു. സുരേഷ് ഗോപിയുടെ വ്യത്യസ്ത കഥാപാത്രങ്ങളിൽ ഒന്നായിരുന്നു മനു അങ്കിളിലേത്. മിന്നൽ പ്രതാപൻ എന്ന കഥാപാത്രമായിട്ടാണ് സുരേഷ് ഗോപി ചിത്രത്തിൽ എത്തിയത്.
Also Read: ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ‘ഷെഫീക്കിന്റെ സന്തോഷം’: സെക്കന്‍ഡ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്ത്
ഇപ്പോളിതാ, ആ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സുരേഷ് ഗോപി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറക്കുന്നത്. കമ്മീഷണർ എന്ന സിനിമ ചെയ്ത് കഴിഞ്ഞാണ് മനു അങ്കിൾ ചെയ്തിരുന്നതെങ്കിൽ അതിന്റെ അപകടത്തിന്റെ തോത് എത്രയായിരിക്കുമെന്ന് ഇപ്പോൾ ഭയപ്പാടോട് കൂടി മാത്രമേ കണക്കുകൂട്ടാൻ പറ്റുകയുള്ളൂ എന്നാണ് സുരേഷ് ഗോപി പറയുന്നത്.
സുരേഷ് ഗോപിയുടെ വാക്കുകൾ:
ഒരു പക്ഷേ കമ്മീഷണർ എന്ന സിനിമ ചെയ്ത് കഴിഞ്ഞാണ് ഞാൻ മനു അങ്കിൾ ചെയ്തിരുന്നതെങ്കിൽ അതിന്റെ അപകടത്തിന്റെ തോത് എത്രയായിരിക്കുമെന്ന് എനിക്ക് ഇപ്പോൾ ഭയപ്പാടോട് കൂടി മാത്രമേ കണക്കുകൂട്ടാൻ പറ്റുകയുള്ളൂ. അത് ചെയ്യാൻ പറ്റുമായിരുന്നോ എന്ന് പോലും അറിയില്ല. മനു അങ്കിൽ ചെയ്യുന്നതിന് മുൻപ് ഞാൻ പൊലീസ് വേഷങ്ങൾ കൂടുതൽ ചെയ്തിട്ടില്ല. യാഗാഗ്നി പോലും ഇത് കഴിഞ്ഞിട്ടാണ് എന്നാണ് തോന്നുന്നത്. മനു അങ്കിളിൽ അഭിനയിക്കുമ്പോൾ ഓഡിയൻസ് എനിക്ക് അങ്ങനെയൊരു ലിമിറ്റ് വെച്ചിട്ടില്ല. ആ സുരേഷ് ഗോപി, പുതുതായി വരുന്ന ഒരു പയ്യൻ, അയാൾ പല റോളും ചെയ്യുന്നു, ആ കൂട്ടത്തിൽ മിന്നൽ പ്രതാപനെയും ചെയ്തു എന്നേ ഉണ്ടായിരുന്നുള്ളൂ.
Post Your Comments