ബോളിവുഡ് നടൻ സൽമാൻ ഖാന് തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസ് ലഭിച്ചു. മുംബൈ പോലീസാണ് ലൈസൻസ് അനുവദിച്ചത്. ഒരു തോക്ക് കൈവശം വെയ്ക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. സല്‍മാനും പിതാവ് സലീമിനും വധഭീഷണി ഉണ്ടായ സാഹചര്യത്തില്‍ തനിക്കും കുടുംബാംഗങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് താരം തോക്ക് ലൈസന്‍സിന് അപേക്ഷ സമര്‍പ്പിച്ചത്.
ജൂലൈ 22നാണ് പോലീസ് കമ്മീഷണർ വിവേക് ഫൻസാൽകറെ കാണുകയും സൽമാൻ ലൈസൻസിന് അപേക്ഷിക്കുകയും ചെയ്തത്. സൽമാന്റെ അപേക്ഷ ലഭിച്ചയുടൻ ഇത് താരം താമസിക്കുന്ന സോൺ 9ന്റെ ചുമതലയുള്ള ഡി.സി.പിക്ക് കൈമാറിയിരുന്നു. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് നടന് തോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസ് അനുവദിച്ചത്. പോയിന്റ് 32 കാലിബര്‍ പിസ്റ്റളോ റിവോള്‍റോ ആയിരിക്കും സല്‍മാന് ഉപയോഗിക്കാനാവുക എന്നാണ് വിദഗ്ധര്‍ പറയുന്നത്.
Also Read: പുരസ്കാരങ്ങളെല്ലാം തട്ടുപൊളിപ്പൻ സിനിമകൾക്ക്, ദേശീയ ചലച്ചിത്ര അവാർഡ് ക്രൂരമായ തമാശ: അടൂർ ഗോപാലകൃഷ്ണൻ
പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസെവാല അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സൽമാൻ ഖാനും അദ്ദേഹത്തിന്റെ പിതാവിനും നേരെ വധഭീഷണി ഉയർന്നത്. മൂസെവാലയുടെ ഗതി നിങ്ങൾക്കമുണ്ടാവും എന്നാണ് സൽമാന് ലഭിച്ച കത്തിൽ പറഞ്ഞിരുന്നത്.
Post Your Comments