CinemaGeneralIndian CinemaLatest NewsMollywood

ജോഷി – സുരേഷ് ഗോപി കൂട്ടുകെട്ട്: മൂന്നാം ദിനത്തിൽ പത്ത് കോടി കടന്ന് പാപ്പൻ

സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത പാപ്പൻ തിയേറ്ററിൽ കുതിക്കുകയാണ്. റിലീസ് ചെയ്ത് മൂന്നു ദിവസം പിന്നിടുമ്പോൾ ചിത്രം 11.56 കോടിയാണ് വാരിക്കൂട്ടിയത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 3.16 കോടിയാണ് ആദ്യദിനത്തിൽ ചിത്രം നേടിയത്. രണ്ടാം ദിനം 3.87 കോടി സ്വന്തമാക്കി. സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമാകും ചിത്രമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

Also Read: ‘കുറച്ച് നാളത്തേക്ക് ഞാന്‍ ബ്രേക്ക് എടുക്കുകയാണ്’: വെളിപ്പെടുത്തലുമായി ലോകേഷ് കനകരാജ്

ഏഴ് വർഷങ്ങൾക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ. ഏറെ കാലങ്ങൾക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് ആർജെ ഷാനാണ്.

ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നൈല ഉഷ, കനിഹ, നീത പിള്ള, ഗോകുൽ സുരേഷ്, ജനാർദ്ദനൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button