ചെന്നൈ: ചുരുങ്ങിയ കാലയളവിൽ വളരെ കുറച്ച് ചിത്രങ്ങള്‍ കൊണ്ട് തന്നെ തമിഴ് സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനാണ് ലോകേഷ് കനകരാജ്. കമല്‍ഹാസൻ നായകനായ ‘വിക്രം’ എന്ന ചിത്രമാണ് ലോകേഷിന്റേതായി ഒടുവില്‍ പുറത്തുവന്ന ചിത്രം. സിനിമയ്‌ക്കൊപ്പം സോഷ്യൽ മീഡിയയിലും ലോകേഷ് സജീവമാണ്. ഇപ്പോൾ ലോകേഷ് പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്.
എല്ലാ സാമുഹിക മാധ്യമങ്ങളില്‍ നിന്നും കുറച്ച് നാള്‍ ബ്രേക്ക് എടുക്കുകയാണ് എന്നാണ് ലോകേഷ് പറഞ്ഞിരിക്കുന്നത്. പുതിയ ചിത്രത്തിന്റെ വിവരങ്ങള്‍ പറയുവാനായി തിരികെ എത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘എന്റെ എല്ലാ സമുഹിക മാധ്യമങ്ങളില്‍ നിന്നും കുറച്ച് നാളത്തേക്ക് ഞാന്‍ ബ്രേക്കെടുക്കുകയാണ്. അടുത്ത ചിത്രത്തിന്റെ വിവരങ്ങള്‍ പങ്കുവെക്കാനായി ഞാന്‍ എത്തും. അതുവരെ എല്ലാവരും നന്നായി ഇരിക്കൂ,’ ലോകേഷ് പറഞ്ഞു.
ലോകേഷ് സംവിധാനം ചെയ്ത ‘വിക്രം’ കഴിഞ്ഞ ദിവസമാണ് 400 കോടി ക്ലബ്ബില്‍ കയറിയത്. ഒ.ടി.ടി റിലീസ് ചെയ്ത ശേഷവും ചിത്രത്തിന് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. റെക്കോഡ് തുകക്കാണ് ഡിസ്നി ചിത്രം സ്വന്തമാക്കിയത്.
Leave a Comment