GeneralLatest NewsMollywoodNEWS

വീട്ടില്‍ പോയി അയാളെ ഇടിക്കണമെന്നായിരുന്നു മനസില്‍ വന്നത്: മോശം കമന്റിട്ട വ്യക്തിയെക്കുറിച്ചു ഗോകുല്‍ സുരേഷ്

അര്‍ദ്ധരാത്രി 12:30നാണ് ആ ട്രോള്‍ കണ്ടത്

നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപിയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ പലപ്പോഴും അധിക്ഷേപം ഉയരാറുണ്ട്. അത്തരത്തിൽ സുരേഷ് ഗോപിയുടെ ഒരു ചിത്രത്തിനെ നേരെ ഉയർന്ന ട്രോളിന് ഗോകുല്‍ സുരേഷ് മറുപടിയുമായെത്തിയത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സുരേഷ് ഗോപിയുടെയും സിംഹവാലന്‍ കുരങ്ങിന്‍റെയും ഫോട്ടോകള്‍ ചേര്‍ത്തുവെച്ച്‌ ‘ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ’ എന്നായിരുന്നു ഒരാളുടെ കുറിപ്പ്. ‘ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും’ എന്നായിരുന്നു ഇതിന് ഗോകുല്‍ സുരേഷ് നല്‍കിയ മറുപടി. ആ സംഭവത്തെക്കുറിച്ചു ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ് ഗോകുൽ.

read also: പിണറായി സാരി ധരിക്കുന്നതിനു മുൻപ്, മുനീറും മറ്റ് പുരുഷ അനുയായികളും പർദ്ദ ധരിച്ചാൽ കൂടുതൽ പുരോഗമനപരമാവും: ഹരീഷ് പേരടി

തഗ്‌ലൈഫ് മോഡിലല്ല താന്‍ ആ കമന്‍റ് ചെയ്തതെന്നും ഭയങ്കര വേദനയോടെയായിരുന്നുവെന്നും ഗോകുല്‍ പറയുന്നു. പാപ്പന്‍ എന്ന പുതിയ ചിത്രത്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ഗോകുല്‍ മനസ് തുറന്നത്.

‘അര്‍ദ്ധരാത്രി 12:30നാണ് ആ ട്രോള്‍ കണ്ടത്. വെളുപ്പിനെ 4:30 വരെ അതും പിടിച്ചോണ്ടിരുന്നു. എനിക്ക് റിയാക്റ്റ് ചെയ്യണമായിരുന്നു. എനിക്ക് പുള്ളീടെ വീട്ടില്‍ പോയി പുള്ളിയെ ഇടിക്കണമായിരുന്നു. അതാണ് എന്റെ മനസില്‍ വന്നത്. പക്ഷേ അത് എനിക്ക് ചെയ്യാന്‍ പറ്റില്ല’- ഗോകുല്‍ പറയുന്നു.

ജോഷി സംവിധാനം ചെയ്ത പാപ്പന്‍ ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ്. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്.

shortlink

Related Articles

Post Your Comments


Back to top button