ഇന്ത്യൻ ഗായകൻ അർജുൻ കനുംഗോ വിവാഹിതനാകുന്നു. കാർല ഡെന്നിസ് ആണ് വധു. ഏഴ് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. രണ്ട് വർഷത്തിലായി വിവാഹം നടത്താനാണ് ഇരുവരും തീരുമാനിച്ചിരിക്കുന്ന്. ഈ വർഷം ഓഗസ്റ്റ് 9 മുതൽ 10 വരെയുള്ള ദിവസങ്ങളിൽ മുംബൈയിൽ അടുത്ത സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും സാന്നിധ്യത്തിൽ ഹൈന്ദവ ആചാര പ്രകാരം വിവാഹം നടക്കും. 9ന് മെഹന്ദി ചടങ്ങുകളാണ് നടക്കുക. 10നാണ് ഇരുവരുടെയും വിവാഹം നടക്കുക. അർജുനിന്റെ അമ്മയുടെ പരമ്പരാഗത ആഭരണങ്ങളാകും കാർല ചടങ്ങിൽ അണിയുക.
Also Read: സ്കൂളുകളിലും കോളേജുകളിലും സൈബർ സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കണം: പ്രിയ വാര്യർ
2023 ഏപ്രിലിൽ ബ്രിട്ടണിൽ വച്ചും വിവാഹം നടക്കും. കാർലയുടെ ആഗ്രഹപ്രകാരം പള്ളിയിൽ ക്രൈസ്തവ ആചാരപ്രകാരമായിരിക്കും വിവാഹം നടക്കുക.
ലോകപ്രശസ്ത പിന്നണി ഗായകനായ അർജുൻ മുംബൈ സ്വദേശിയാണ്. ഗോവ ഗോൺ, പീസ എന്നീ ചിത്രങ്ങളിൽ അർജുൻ പിന്നണി ഗായകനായി പ്രവർത്തിച്ചിട്ടുണ്ട്. ആശാ ഭോസ്ലെക്കൊപ്പം ഇന്ത്യ, ദുബായ്, ഓസ്ട്രേലിയ, ശ്രീലങ്ക എന്നിവിടങ്ങളിൽ പര്യടനം നടത്തിയിട്ടുണ്ട്. നൈക് ക്രിക്കറ്റ്, ഇഎസ്പിഎൻ എന്നിവയ്ക്കായി പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്.
Post Your Comments