അനശ്വര രാജൻ പ്രധാന വേഷത്തിലെത്തുന്ന ‘മൈക്ക്’: ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്

കൊച്ചി: പ്രേക്ഷകരുടെ പ്രിയതാരം അനശ്വര രാജൻ പ്രധാന വേഷത്തിലെത്തുന്ന മൈക്ക് എന്ന സിനിമയുടെ ട്രെയ്‌ലർ പുറത്ത്. ആൺകുട്ടിയായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന സാറ എന്ന പെൺകുട്ടിയായാണ് അനശ്വര ചിത്രത്തിൽ എത്തുന്നത്. സാറയുടെയും മൈക്ക് എന്ന യുവാവിന്റെയും സൗഹൃദമാണ് ചിത്രം പറയുന്നത്. വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നവാഗതനായ രഞ്ജിത്ത് സജീവ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രം ഓഗസ്റ്റ് 19ന് തിയേറ്ററുകളിലെത്തും.

ബോളിവുഡ് നടൻ ജോൺ എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള ജെ.എ. എന്റർടെയ്ൻമെന്റ് ആദ്യമായി നിർമ്മിക്കുന്ന മലയാള ചിത്രമാണ് മൈക്ക്. ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിരാം, സിനി എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്റെ കഥ ആഷിഖ് അക്ബര്‍ അലിയുടേതാണ്.

പിണറായി സാരി ധരിക്കുന്നതിനു മുൻപ്, മുനീറും മറ്റ് പുരുഷ അനുയായികളും പർദ്ദ ധരിച്ചാൽ കൂടുതൽ പുരോഗമനപരമാവും: ഹരീഷ് പേരടി

ദേശീയ പുരസ്‌കാര ജേതാവ് വിവേക് ഹര്‍ഷന്‍ ആണ് ചിത്രത്തിന്റെ എഡിറ്റര്‍. രഥന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഛായാഗ്രഹണം – രണദീവെ, കലാസംവിധാനം – രഞ്ജിത് കൊതേരി, മേക്കപ്പ് – റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം – സോണിയ സാന്‍ഡിയാവോ. ഡേവിസണ്‍ സി ജെ, ബിനു മുരളി എന്നിവര്‍ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്‌സ്.

Share
Leave a Comment