സൈബർ കുറ്റകൃത്യ ജാഗ്രത ക്യാപെയിൻ അംബാസഡറായി നടി പ്രിയ വാര്യർ. ട്രാപ്ഡ് സോൺ എന്ന സംഘടനയാണ് സൈബർ കുറ്റകൃത്യ ജാഗ്രത ക്യാപെയിൻ ആരംഭിച്ചത്. കേന്ദ്ര സർക്കാരിന്റെ സ്കിൽ ഇന്ത്യ പദ്ധതിയുടെ സഹകരണത്തോടെ നടത്തുന്ന പദ്ധതിയാണിത്. സ്കൂളുകളിലും കോളേജുകളിലും സൈബർ സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ക്യാപെയിനിന്റെ ലക്ഷ്യം. സ്കൂളുകളിലും കോളേജുകളിലും സെമിനാറുകളും വെബിനാറുകളും നടത്തി സൈബർ സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രിയ വാര്യർ പറഞ്ഞു.
പ്രിയ വാര്യരുടെ വാക്കുകൾ:
സ്കൂളുകളിലും കോളേജുകളിലും സെമിനാറുകളും വെബിനാറുകളും നടത്തി സൈബർ സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. സൈബർ അതിക്രമങ്ങൾ മാനസികമായും വൈകാരികമായും കടുത്ത വെല്ലുവിളി ഉയർത്തും. അത് നേരിട്ട വ്യക്തിയെന്ന നിലയിൽ മേഖലയിൽ സുരക്ഷിതരായിരിക്കേണ്ടതിന്റെ പ്രാധാന്യം എനിക്ക് നന്നായി അറിയാം. ‘ഒരു അഡാറ് ലവ്’ എന്ന സിനിമയ്ക്ക് ശേഷം രാജ്യത്ത് ഗൂഗിളിൽ ഏറ്റവും തിരയപ്പെട്ട നടിയാണ് ഞാൻ. എന്നാൽ, ഇതിന് ശേഷം നിരവധി സൈബർ ആക്രമണങ്ങളും നേരിട്ടു.
Also Read: ‘ഞാന്‍ പൊലീസ് വേഷം ധരിക്കുകയായിരുന്നില്ല. ആ വേഷം എന്നെ കൊണ്ട് നടക്കുകയായിരുന്നു’: സുരേഷ് ഗോപി
ഞാൻ ഒടുവിൽ അഭിനയിച്ചത് ‘ലൗ ഹാക്കേഴ്സ്’ എന്ന സിനിമയിലാണ്. ആ സിനിമയിൽ നമ്മൾ ദിവസവും കാണുന്ന ഇന്റർനെറ്റിന്റെ മറുവശമായ ഡാർക്ക് വെബ്ബിനെപ്പറ്റി കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു. തട്ടിപ്പുകൾ മുതൽ മനുഷ്യക്കടത്തുവരെ ഡാർക്ക് വെബ്ബിന്റെ സഹായത്തോടെ നടക്കുന്നു, അതുകൊണ്ട് തന്നെ സ്കൂളുകളിലും കോളേജുകളിലും സെമിനാറുകളും വെബിനാറുകളും നടത്തി സൈബർ സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്.
Post Your Comments