
മുംബൈ: സൂപ്പർസ്റ്റാർ ആമിർ ഖാൻ തന്റെ പുതിയ ചിത്രമായ ലാൽ സിംഗ് ഛദ്ദയിലൂടെ, 4 വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. അദ്വൈത് ചന്ദൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം 2022 ഓഗസ്റ്റ് 11 ന് റിലീസിന് തയ്യാറെടുക്കുകയാണ്.
ഇപ്പോൾ ചിത്രത്തിനെതിരായ ബഹിഷ്കരണത്തിനെതിരെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ആമിർ ഖാൻ. ബോളിവുഡിനെയും ലാൽ സിംഗ് ഛദ്ദയെയും ബഹിഷ്കരിക്കുന്നതിനെക്കുറിച്ച് ആളുകൾ സംസാരിക്കുമ്പോൾ അത് തന്നെ വേദനിപ്പിക്കുന്നുവെന്ന് ആമിർ വ്യക്തമാക്കി.
ഒരു നല്ല കഥ ലോകം മുഴുവൻ നല്ല കഥ തന്നെ ആയിരിക്കും: ആർആർആറിനെ കുറിച്ച് രാജമൗലി
‘അതെ, എനിക്ക് സങ്കടമുണ്ട്, മാത്രമല്ല, ഇത് പറയുന്ന ചില ആളുകൾ, ഞാൻ ഇന്ത്യയെ ഇഷ്ടപ്പെടാത്ത ഒരാളാണെന്ന് വിശ്വസിക്കുന്നു. അവരുടെ ഹൃദയത്തിൽ അവർ വിശ്വസിക്കുന്നു, പക്ഷേ അത് അസത്യമാണ്. ചിലർക്ക് അങ്ങനെ തോന്നുന്നത് ദൗർഭാഗ്യകരമാണ്. അങ്ങനെയല്ല, ദയവായി എന്റെ സിനിമ ബഹിഷ്കരിക്കരുത്. ദയവായി എന്റെ സിനിമ കാണുക,’ ആമിർ പറഞ്ഞു.
പുരസ്കാരങ്ങളെല്ലാം തട്ടുപൊളിപ്പൻ സിനിമകൾക്ക്, ദേശീയ ചലച്ചിത്ര അവാർഡ് ക്രൂരമായ തമാശ: അടൂർ ഗോപാലകൃഷ്ണൻ
ടോം ഹാങ്ക്സ് അവതരിപ്പിച്ച ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗമ്പിന്റെ ഔദ്യോഗിക ഹിന്ദി റീമേക്കാണ് ‘ലാൽ സിംഗ് ഛദ്ദ’. ചിത്രത്തിൽ കരീന കപൂർ, മോന സിംഗ് എന്നിവരും അഭിനയിക്കുന്നു. തെന്നിന്ത്യൻ നടൻ നാഗ ചൈതന്യയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ഇത്.
Post Your Comments