മലയാളികളുടെ പ്രിയതാരമാണ് മമ്മൂട്ടി. ഇപ്പോൾ വാർത്തകളിൽ നിറയുന്നത് താരത്തെ കാണാൻ തടിച്ചു കൂടിയ ജനങ്ങളെയും റോഡ് ബ്ലോക്കായപ്പോൾ അതിൽ ഇടപെട്ട മമ്മൂട്ടിയുടെയും വീഡിയോയാണ്. ഹരിപ്പാട് പുതിയതായി ആരംഭിക്കുന്നൊരു സ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മമ്മൂട്ടി. താരത്തെ കാണാൻ റോഡ് നിറഞ്ഞ് ജനങ്ങളും എത്തിയതോടെ ഗതാഗതം തടസപ്പെടുകയായിരുന്നു.
ആലപ്പുഴ എം.പി എ.എം ആരിഫ്, ഹരിപ്പാട് എംഎല്‍എ രമേശ് ചെന്നിത്തല എന്നിവർ പങ്കെടുത്ത ചടങ്ങിൽ മമ്മൂട്ടി റോഡ് ബ്ലോക്കായതു മൂലം ജനങ്ങൾ നേരിട്ട ബുദ്ധിമുട്ടിനെ കുറിച്ച് പറഞ്ഞത്.
‘നമ്മള് ഇത്രയും നേരം ഈ റോഡ് ബ്ലോക്ക് ആക്കി നിര്‍ത്തിയിരിക്കുകയാണ്. എത്രയും വേഗം ഈ പരിപാടി തീര്‍ത്തുപോയാലെ അത്യാവശ്യക്കാര്‍ക്ക് പോകാന്‍ കഴിയൂ. നമ്മള് സന്തോഷിക്കുവാണ്. പക്ഷേ അവര്‍ക്ക് ഒരുപാട് അത്യാവശ്യം കാണും. ഞാന്‍ ഈ പരിപാടി നടത്തി വേഗം പോകും. നമുക്ക് വീണ്ടും കാണാം’, എന്ന് പറഞ്ഞ് മമ്മൂട്ടി വാക്കുകൾ ചുരുക്കുക ആയിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.
മലയാള സിനിമയിലെ അദ്ഭുത പ്രതിഭാസമാണ് മമ്മൂട്ടിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞപ്പോൾ കേരളത്തിലെ ജനങ്ങളുമായി ഹൃദയബന്ധം സ്ഥാപിച്ച നടനാണ് താരമെന്നും എ.എം ആരിഫ് അഭിപ്രായപ്പെട്ടു.
ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് മമ്മൂട്ടി ഇപ്പോള്‍. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിൽ സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ്. വില്ലനായെത്തുന്നത് പ്രശസ്ത തെന്നിന്ത്യൻ താരം വിനയ് റായ് ആണ്.
Post Your Comments