മലയാളത്തിലെ പ്രിയ അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. യൂട്യൂബ് ചാനലിലൂടെ നിരന്തരമായി സംവദിക്കാറുള്ള താരം പാരന്റിംഗിനെ കുറിച്ചുള്ള വീഡിയോയുമായി എത്തിയിരിക്കുകയാണ് താരമിപ്പോൾ.
മാതാപിതാക്കളുടെ ഇടയിലെ വലിയൊരു തെറ്റ് തിരിച്ചറിയുന്നുവെന്ന് ടൈറ്റിലോടെ താരം പങ്കുവച്ച വീഡിയോയിൽ മക്കളുടെ കൂടെ സമയം ചിലവഴിക്കുന്നുണ്ടോ എന്നതിലല്ല കാര്യമെന്നും, ചിലവഴിക്കുന്നു എന്ന് പറയുന്ന സമയം നമ്മള്‍ ശരിക്കും അവരുടെ കൂടെ ഉണ്ടാകാറുണ്ടോ എന്നും ചോദിക്കുന്നു.
‘പദ്മയുടെ കൂടെ സമയം ചിലവഴിക്കുമ്പോള്‍ അവള്‍ പലപ്പോഴും ചോദിക്കുന്നത് അമ്മ ആ ഫോണ്‍ ഒന്ന് മാറ്റി വയ്ക്കാമോ എന്നാണ്. പിന്നെ ഞാന്‍ ചിന്തിച്ചപ്പോഴാണ് മനസ്സിലായത്, അവരുടെ കൂടെ എന്ന് പറയുമെങ്കിലും ഞാന്‍ പലപ്പോഴും അവളുടെ കൂടെയായിരിക്കില്ല. ഫിസിക്കലി മാത്രമല്ല അവര്‍ക്ക് നമ്മളെ വേണ്ടത്. മെന്റലി നമ്മള്‍ അവിടെ ആയിരിക്കുക എന്നതാണ് പ്രധാനം’ അശ്വതി പറഞ്ഞു. മികച്ച പ്രതികരണമാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്.
Post Your Comments