മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ സംവിധായക കുപ്പായം അണിയുകയാണ്. നടനായും നിർമാതാവായും ഗായകനായുമെല്ലാം കഴിവ് തെളിയിച്ച മോഹൻലാൽ ഒരുക്കുന്നത് ബറോസ് എന്ന ത്രിഡി ചിത്രമാണ്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ പാക്കപ്പ് നടന്നത്. പാക്കപ്പ് ദിവസം നടന്ന ഒരു സംഭവത്തെ കുറിച്ച് സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.
കുറിപ്പ് പൂർണ്ണ രൂപം,
ഇന്നലെ ബറോസിന്റെ ഷൂട്ടിങ് അവസാനിച്ചപ്പോൾ എല്ലാവരും പ്രതീക്ഷിച്ച ഒരു നീട്ടി വിളി ഉണ്ടായിരുന്നു…Paaack uppppp..എന്ന്…മാത്രമല്ല അതേസമയം പലരുടെയും മൊബൈൽ ക്യാമെറകളും ഓൺ ആയിരുന്നു..
പക്ഷേ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ദൈവത്തിനോട് നന്ദി പറയുന്ന ലാൽ സാറിനെയാണ് ഞാൻ കണ്ടത്..മറ്റാരും കാണാതെ സ്വകാര്യതയുടെ ഒരു സെക്കന്റിനുള്ളിൽ തീർത്തതാണ് ഈ പ്രാർത്ഥന..
Post Your Comments