തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാറാണ് നയൻതാര. മലയാള സിനിമയിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റമെങ്കിലും തമിഴ് സിനിമകളിലാണ് നയൻതാര തിളങ്ങിയത്. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികയും നയൻതാരയാണ്. പുതിയ ചിത്രത്തിൽ അഭിനയിക്കുന്നതിന് 10 കോടി രൂപയാണ് നയൻതാരയ്ക്ക് പ്രതിഫലമായി ലഭിക്കുക. എന്നാൽ, നയൻതാരയല്ല തമിഴിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത്. നയൻതാരയേക്കാൾ ഇരട്ടി പ്രതിഫലം വാങ്ങുന്ന ഒരു നായിക കൂടിയുണ്ട് തമിഴിൽ. അത് ഉർവശി റൗതേലയാണ്.
അരുൾ ശരവണൻ നായകനായ ദ ലജൻഡ് എന്ന ചിത്രത്തിലൂടെയാണ് ഹിന്ദി താരമായ ഉർവശിയുടെ തമിഴ് സിനിമ അരങ്ങേറ്റം. ചിത്രത്തിൽ 20 കോടി രൂപയാണ് ഉർവശി റൗതേലയ്ക്ക് പ്രതിഫലമായി ലഭിച്ചത്. ശരവണ സ്റ്റോഴ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്.
അതേസമയം, ഷാറുഖ് ഖാൻ നായകനാകുന്ന ജവാൻ ആണ് നയൻതാരയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. ജവാനിൽ നയൻതാരയ്ക്ക് 7 കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചതെന്നാണ് റിപ്പോർട്ട്. അടുത്തതായി നായിക പ്രാധാന്യമുള്ള ഒരു ചിത്രത്തിലാണ് നയൻതാര അഭിനയിക്കുക. പത്ത് കോടി രൂപയാണ് താരം ഈ ചിത്രത്തിൽ അഭിനയിക്കാൻ പ്രതിഫലമായി ചോദിച്ചത്.
Post Your Comments