മലയാളികൾക്ക് ഏറെ പരിചിതരാണ് ഗായിക രഞ്ജിനി ജോസും അവതാരക രഞ്ജിനി ഹരിദാസും. ഇരുവരും തമ്മിൽ വർഷങ്ങളായി മികച്ച സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ്. ഇടയ്ക്ക് മതപരിവര്‍ത്തനത്തിന്റെ വക്കിലെത്തിയതിന് ശേഷം തിരിച്ച് വന്നതാണെണ് താനെന്നു രഞ്ജിനി ഹരിദാസ് പറയുന്നു. എന്നാൽ, മതത്തെ കുറിച്ചുള്ള കാര്യങ്ങള്‍ പറയാന്‍ ഇഷ്ടപ്പെടാത്ത ആളാണ് താനെന്ന് പറയുകയാണ് ഗായിക രഞ്ജിനി ജോസ്. ഇരുവരും തങ്ങളുടെ സൗഹൃദത്തെക്കുറിച്ചും മത വിശ്വാസങ്ങളെക്കുറിച്ചും ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പങ്കുവച്ചത്.
‘അച്ഛന്‍ ക്രിസ്ത്യാനിയും അമ്മ ബ്രാഹ്മിണും ആയത് കൊണ്ട് വീട്ടില്‍ മതപരമായ കാര്യങ്ങളൊന്നും അടിച്ചേല്‍പ്പിക്കാറില്ല. എന്റെ അമ്മ മതം മാറിയിട്ടില്ല. വളരെ സെക്യുലറായിട്ടാണ് എന്നെ വളര്‍ത്തിയത്. ഞാന്‍ ആത്മീയതയില്‍ വിശ്വസിക്കുന്നുണ്ട്. ഒരു ശക്തിയില്‍ മാത്രമെന്ന്’ രഞ്ജിനി ജോസ് പറയുന്നു.
READ ALSO: രാമസേതു വിഷയത്തെ തെറ്റായി ചിത്രീകരിക്കുന്നു അക്ഷയ് കുമാറിന്റെ പുതിയ ചിത്രത്തിനെതിരെ കേസ്
മതത്തെ കുറിച്ച് പറയുന്നത് ചെറുപ്പത്തിലെ എനിക്കിഷ്ടമല്ലായിരുന്നു. ജീവിതത്തില്‍ വലിയ തിരിച്ചടികള്‍ സംഭവിച്ചപ്പോള്‍ ഒറ്റപ്പെട്ടത് പോലെ തോന്നി. അങ്ങനെ മെഡിറ്റേഷന്‍ ചെയ്യാന്‍ തുടങ്ങിയെന്നും താരം സൂചിപ്പിച്ചു.
മതപരിവര്‍ത്തനത്തിന്റെ വക്കിലെത്തിയ താൻ തിരിച്ച് വന്നതാണെന്നു രഞ്ജിനി ഹരിദാസ് പറയുന്നത്. ‘ബോണ്‍ എഗെയ്ന്‍ ആവാനായിരുന്നു താത്പര്യം. കുറേ വായിച്ചു. പഠിച്ചു. ചെറുപ്പത്തില്‍ അമ്പലത്തില്‍ പോവുമായിരുന്നു. പ്രാര്‍ഥിച്ചാല്‍ സത്യമാവും എന്നൊരു അനുഭവമുണ്ടായി. അതോടെ പേടിച്ച് നിര്‍ത്തിയതാണ്. പിന്നീട് 2014 ല്‍ ജാന്മണി കാരണം ഞാന്‍ വീണ്ടും ആത്മീയതയിലേക്ക് തിരിഞ്ഞു. മെഡിറ്റേഷന്‍ ചെയ്യാനിഷ്ടമാണ്’- രഞ്ജിനി പറഞ്ഞു.
Post Your Comments