മുംബൈ: സിനിമ സെറ്റില്‍ വന്‍ തീപിടുത്തം. ബോളിവുഡ് താരം രണ്‍ബീര്‍ കപൂറും- ശ്രദ്ധ കപൂറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിലാണ് അപകടമുണ്ടായത്. പൊള്ളലേറ്റ് മനീഷ് എന്ന 32 കാരൻ മരിച്ചു. ഇയാളെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്നില്ലെന്ന് കൂപ്പര്‍ ആശുപത്രി അധികൃതർ അറിയിച്ചു.
read also:അത് കേട്ടപ്പോൾ മനസ്സ് നിറഞ്ഞു ഒപ്പം കണ്ണും: നിർമ്മൽ പാലാഴിയുടെ കുറിപ്പ്
മുംബൈയിലെ അന്ധേരിയില്‍ വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെയാണ് തീപിടുത്തമുണ്ടായത്. അഗ്നിശമനസേനയുടെ എട്ട് യൂണിറ്റുകള്‍ എത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. രാത്രി 10. 30 ഓടെയാണ് തീ പൂര്‍ണമായി അണക്കാനായത്. തീ കത്തുന്നതിന്റേയും മറ്റും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറൽ.
Post Your Comments