GeneralLatest NewsMollywoodNEWS

ഇനി പുതിയ മഹാവീര്യര്‍: പുതിയ ക്ലൈമാക്സ് സ്വീകരിച്ച് പ്രേക്ഷകർ

എം. മുകുന്ദന്റെ കഥയ്ക്ക് എബ്രിഡ് ഷൈന്‍ ആണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്

‘ആക്ഷന്‍ ഹീറോ ബിജു’വിന് ശേഷം നിവിന്‍ പോളിയും എബ്രിഡ് ഷെെനും ഒന്നിച്ച ‘മഹാവീര്യര്‍’ മികച്ച അഭിപ്രായമാണ് നേടുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ക്ലെെമാക്‌സില്‍ ചെറിയൊരു മാറ്റം വരുത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

നിവിനൊപ്പം ആസിഫ് അലിയും മുഖ്യകഥാപാത്രമായി എത്തുന്ന ചിത്രം പുതിയ ക്ലൈമാക്‌സോടെയാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്. പ്രേക്ഷകന് ചെറിയൊരു ആശയക്കുഴപ്പം വന്നതോടെയാണ് ക്ലൈമാക്‌സില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

read also: ‘സിനിമ കണ്ടു, പൈസ പോയി’ ‘പാപ്പന്‍’ ഡീഗ്രേഡ് ചെയ്യാന്‍ എത്തുന്നവർക്ക് മറുപടിയുമായി ആരാധകർ

എം. മുകുന്ദന്റെ കഥയ്ക്ക് എബ്രിഡ് ഷൈന്‍ ആണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണപ്രസാദ്, പദ്‌മരാജ് രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, ഷൈലജ പി അമ്പു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button