CinemaGeneralIndian CinemaLatest News

പ്രഭു ദേവയുടെ കൊറിയോ​ഗ്രഫി: ഗോഡ്ഫാദർ ഗാനരംഗം ദൃശ്യവിരുന്നായിരിക്കുമെന്ന് ചിരഞ്ജീവി

പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി 2019ൽ പുറത്തുവന്ന ഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഗോഡ്ഫാദറിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചിരഞ്ജീവി നായകനായി എത്തുന്ന ചിത്രത്തിൽ സൽമാൻ ഖാനും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ലൂസിഫറിൽ പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റർ കഥാപാത്രത്തിന്റെ റോളിലായിരിക്കും സൽമാൻ എത്തുക.

Also Read: ‘റെഡ് വൈന്‍’ എനിക്ക് നഷ്ടമായിരുന്നില്ല, വിതരണക്കാര്‍ക്ക് കോടിക്കണക്കിന് നഷ്ടം ഉണ്ടായി: നിര്‍മ്മാതാവ് പറയുന്നു

ഇപ്പോളിതാ, ഇരുവരും ഒന്നിച്ചുള്ള ഗാനരംഗത്തിന്റെ ബിടിഎസ് ചിത്രം പങ്കുവെച്ചിരിക്കുകയാണ് ചിരഞ്ജീവി. ട്വിറ്ററിലാണ് അദ്ദേഹം ഗാനരംഗത്തിന്റെ സെറ്റിൽ നിന്നുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘ഗോഡ്ഫാദറിന് വേണ്ടി ഭായിക്കൊപ്പം ചുവടുവെക്കുന്നു, ഇത് ഒരു ദൃശ്യവിരുന്ന് തന്നെയായിരിക്കും. അത് ഉറപ്പ്’, ചിരഞ്ജീവി ട്വീറ്റ് ചെയ്തു. പ്രഭു ദേവയാണ് ചിത്രത്തിന്റെ കൊറിയോഗ്രഫി നിർവ്വഹിക്കുന്നത്. തമൻ ആണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.

മോഹൻരാജയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ 153-ാംമത്തെ ചിത്രമാണ് ഗോഡ്ഫാദർ. കൊണിഡേല പ്രൊഡക്ഷൻ കമ്പനിയും സൂപ്പർ ഗുഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ലൂസിഫറിൽ മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രമായി നയൻതാരയാണ് ഗോഡ്ഫാദറിൽ എത്തുന്നത്. സത്യദേവ് കാഞ്ചരണ, ഗംഗവ്വ, പുരി ജഗനാഥ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button