മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ബറോസിന്റെ ഷൂട്ട് പൂര്‍ത്തിയായി. ലൊക്കേഷനില്‍ ടീം അംഗങ്ങളോടൊപ്പം ഇരിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് മോഹന്‍ലാല്‍ തന്നെയാണ് വിവരം പുറത്ത് വിട്ടത്. ലൊക്കേഷനിൽ നിന്ന് സൈൻ ഓഫ് ചെയ്യുകയാണെന്നും ഇനി കാത്തിരിപ്പിന്റെ ദിനങ്ങളാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്ത സന്തോഷ് ശിവനും ചിത്രത്തിന് പാക്കപ്പ് പറഞ്ഞ വിവരം ട്വീറ്റ് ചെയ്തിട്ടുണ്ട്.
Also Read: ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങി ബിപാഷ ബസുവും കരൺ സിംഗ് ഗ്രോവറും
ആശീർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ബറോസിന്റെ പ്രഖ്യാപനം 2019ലായിരുന്നു നടന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ സിനിമയൊരുക്കിയിരിക്കുന്നത്. സംവിധാനത്തിനൊപ്പം ബറോസ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ തന്നയാണ്. ഒരു ഫാന്റസി ലോകത്ത് നടക്കുന്ന കഥയില്‍ വാസ്കോഡ ഗാമയുടെ നിധി കാക്കുന്ന ഭൂതമായാണ് മോഹന്‍ലാല്‍ എത്തുന്നത്.
ത്രീഡിയില്‍ ഒരുങ്ങുന്ന സിനിമയില്‍ ഗ്രാവിറ്റി ഇല്യൂഷന്‍ എന്ന സാങ്കേതിക വിദ്യയും ഉപയോഗിച്ചിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന് റാഫേല്‍ അമര്‍ഗോ എന്നിവരും പ്രധാന കഥാപാത്രങ്ങളായി സിനിമയിൽ അഭിനയിക്കുന്നുണ്ട്.
Post Your Comments