തൃശ്ശൂര്‍: നിക്ഷേപിച്ച പണം തിരികെ നൽകാത്തതിനെ തുടർന്ന് ചികിത്സ മുടങ്ങിയ വൃക്കരോഗിക്കും കുടുംബത്തിനും തുണയായി നടൻ സുരേഷ് ഗോപി. കരുവന്നൂര്‍ സഹകരണ ബാങ്കിൽ പതിമൂന്ന് ലക്ഷം രൂപ നിക്ഷേപിച്ച ജോസഫിന് ഒരു കൊല്ലത്തിനിടെ ഇരുപതിനായിരം രൂപ മാത്രമാണ് ബാങ്ക് തിരികെ നല്‍കിയത്. ഇതിനെ തുടർന്ന് സെറിബ്രൽ പാൾസി ബാധിച്ച രണ്ട് മക്കളുടേയും ചികിത്സക്ക് പണമില്ലാതെ വലയുന്ന ജോസഫിന് ഒരു ലക്ഷം രൂപ നൽകുമെന്ന് സുരേഷ് ഗോപി അറിയിച്ചു.
read also: ‘സിനിമ കണ്ടു, പൈസ പോയി’ ‘പാപ്പന്’ ഡീഗ്രേഡ് ചെയ്യാന്‍ എത്തുന്നവർക്ക് മറുപടിയുമായി ആരാധകർ
ഇരുപത്തിയഞ്ച് കൊല്ലം വിദേശത്ത് ജോലി ചെയ്തുണ്ടാക്കിയ പണമാണ് ജോസഫ് കരുവന്നൂര്‍ സഹകരണ ബാങ്കിൽ നിക്ഷേപിച്ചത്. പക്ഷേ ,ബാങ്ക് ചതിച്ചു. മക്കളുടെ ചികില്‍സയ്ക്കു പോലും ഇപ്പോള്‍ കയ്യിൽ കാശില്ല. 13 ലക്ഷം രൂപയുടെ നിക്ഷേപം തിരികെ ചോദിച്ച് പലവട്ടം ബാങ്കിൽ കയറിയിറിങ്ങിയെങ്കിലും ജോസഫിനു ആകെ കിട്ടിയത് ഇരുപതിനായിരം രൂപ. തങ്ങളുടെ സമ്പാദ്യം നിക്ഷേപിച്ചിട്ടും ആവശ്യത്തിന്, തിരികെ ലഭിക്കാതെ ബാങ്കിന്റെ തട്ടിപ്പിനു ജോസഫിനെ പോലെ ഇരയായിരിക്കുന്നവർ നിരവധിയാണ്.
Post Your Comments