ടെലിവിഷൻ പരിപാടികളിലൂടെയും സീരിയലുകളിലൂടെയും മലയാളികൾക്ക് പരിചിതയായ താരമാണ് വീണ നായർ. പിന്നീട് സിനിമകളിലും വീണ തിളങ്ങി. ബിഗ് ബോസ് റിയാലിറ്റി ഷേയിൽ മത്സരാർത്ഥിയായും വീണ എത്തിയിരുന്നു. വീണ നായര്‍ വിവാഹമോചിതയായെന്നും ആവുകയാണെന്നും തുടങ്ങി നിരവധി വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്.
ഇപ്പോളിതാ, ഭർത്താവ് സ്വാതി സുരേഷുമായി വേർപിരിഞ്ഞെന്ന വാർത്തയുടെ സത്യാവസ്ഥ തുറന്ന് പറയുകയാണ് വീണ. ഒരു മാധ്യമപരിപാടിക്കിടെയാണ് വീണ മനസ്സ് തുറക്കുന്നത്. തങ്ങള്‍ വിവാഹമോചിതരായിട്ടില്ലെന്നും. ഭർത്താവും താനും ‘അളിയാ – അളിയാ’ കമ്പനി ആണെന്നുമാണ് വീണ പറയുന്നത്.
Also Read: ആ കുറ്റബോധം മനസ്സിലുണ്ട്, അതുകൊണ്ടാണ് ലൂസിഫറിൽ അഭിനയിച്ചത്: ഫാസിൽ
വീണ നായരുടെ വാക്കുകൾ:
ഞങ്ങള്‍ വിവാഹമോചിതരായിട്ടില്ല. മാത്രമല്ല, ഭർത്താവും ഞാനും ‘അളിയാ- അളിയാ’ കമ്പനി ആണ്. ഇതുവരെ എല്ലാ കുടുംബങ്ങളിലും ഉണ്ടാകുന്ന പ്രശ്നങ്ങൾ മാത്രമേ ഞങ്ങൾക്കിടയിലും ഉള്ളു. കലോത്സവ വേദികളിൽ വെച്ച് പരിചയപ്പെട്ടതാണ് ഞങ്ങൾ. ഫേസ്ബുക്കിലൂടെയാണ് പിന്നീട് അടുത്തറിഞ്ഞതും പ്രണയിച്ചതും. ആദ്യം കണ്ടപ്പോൾ തന്നെ പ്രണയം തുറന്നു പറഞ്ഞവരാണ് ഞങ്ങൾ. അങ്ങനെയാണ് അത് വിവാഹത്തിലേക്ക് എത്തിയത്. വിവാഹശേഷം അഭിനയം അവസാനിപ്പിക്കാം എന്ന് കരുതിയിരുന്നു. എന്നാൽ, വെള്ളിമൂങ്ങയിലേക്ക് വിളിച്ചപ്പോൾ ചെയ്യാനായി പറഞ്ഞത് ഭർത്താവാണ്.
Post Your Comments