കൊളംബിയന്‍ പോപ് ഗായിക ഷകീറയ്ക്കെതിരെ സ്പെയിനില്‍ നികുതി വെട്ടിപ്പ് കേസ്. സ്പാനിഷ് നികുതി ഓഫീസിന്റെ കണ്ണ് വെട്ടിച്ച് 14.5 മില്യൺ യൂറോയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. എന്നാല്‍, സ്പെയിന്‍ സര്‍ക്കാരിന് നികുതി നല്‍കിയെന്നും ഇനി നികുതിയൊന്നും നല്‍കാനില്ലെന്നുമാണ് ഷകീറയുടെ വാദം.
Also Read: ബാലഭാസ്കറിന്റെ മരണം : കുടുംബം നൽകിയ ഹർജി കോടതി തള്ളി, അപകടമരണം തന്നെയെന്ന് കോടതി
2012 മുതൽ 2014 വരെയുള്ള കാലത്ത് ഷകീറ സമ്പാദിച്ച പണത്തിന്മേലുള്ള നികുതിയെ ചൊല്ലിയാണ് സർക്കാരും പോപ് താരവുമായി തർക്കത്തിലായത്. നികുതി അടച്ച് കേസിൽ നിന്ന് രക്ഷപ്പെടാം എന്ന് പ്രോസിക്യൂഷൻ താരത്തെ അറിയിച്ചുവെങ്കിലും കോടതിയിൽ കേസ് നേരിടാൻ തീരുമാനിക്കുകയായിരുന്നു താരം. കേസിൽ വാദം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. വിധി ഷകീറയ്ക്ക് അനുകൂലമല്ലെങ്കിൽ താരത്തിന് 8 വർഷം വരെ ജയിൽ ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്.
ബാർസിലോണ ഫുട്‌ബോൾ താരം ജോറാഡ് പീകെയുമായി പ്രണയത്തിലായിരുന്ന 2012 മുതൽ 2014 വരെയുള്ള കാലത്ത് ഷകീറ സ്‌പെയിനിലാണ് താമസിച്ചിരുന്നത്. 2013 – 2014 വർഷത്തിൽ ഷകീറ ഒരു സംഗീത മത്സരത്തിൽ പങ്കെടുത്തിരുന്നു. പോപ് താരത്തിന്റെ വരുമാനത്തിന്റെ നല്ലൊരു പങ്കും ഇക്കാലയളവിലെ അന്താരാഷ്ട്ര പര്യടനങ്ങളിൽ നിന്നുണ്ടായതാണെന്നും അതുകൊണ്ട് തന്നെ സ്‌പെയിന് നികുതി നൽകണമെന്നുമാണ് പ്രോസിക്യൂഷന്റെ വാദം.
Post Your Comments