GeneralLatest NewsMollywoodNEWS

ബാലഭാസ്കറിന്റെ മരണം : കുടുംബം നൽകിയ ഹർജി കോടതി തള്ളി, അപകടമരണം തന്നെയെന്ന് കോടതി

2018 സെപ്റ്റംബർ 25ന് പുലർച്ചെയാണ് ബാലഭാസ്കറിന്റെ കാർ അപകടത്തിൽപ്പെട്ടത്

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണം പുനരന്വേഷിക്കണമെന്ന കുടുംബത്തിന്റെ ഹർജി തള്ളി കോടതി. ബാലഭാസ്കറിന്റേത് അപകടമരണമാണെന്ന സിബിഐ കണ്ടെത്തൽ ഉൾപ്പെട്ട കുറ്റപത്രം കോടതി അംഗീകരിച്ചു.

കേസിലെ ഏക പ്രതിയായ ഡ്രൈവർ അർജുനോട് ഒക്ടോബർ ഒന്നിനു ഹാജരാകാൻ ജഡ്ജി ആർ.രേഖ നിർദേശിച്ചു. സിബിഐ അന്വേഷണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് കുടുംബം ഈ അപകടം പുനരന്വേഷിക്കണമെന്നമെന്ന ഹർജി നൽകിയത്. ബാലഭാസ്കറിന്റെ മരണത്തിനു കാരണമായ അപകടം ഉണ്ടാക്കിയത് സ്വർണക്കടത്തു സംഘമാണെന്നാണ് വിശ്വസിക്കുന്നതെന്ന് ബാലഭാസ്കറിന്റെ പിതാവ് കെ.സി.ഉണ്ണി ഒരു മാധ്യമത്തോട് പറഞ്ഞു.

read also: അങ്കമാലി ഡയറീസ് താരം ശരത് ചന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തി

ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിനു സമീപം 2018 സെപ്റ്റംബർ 25ന് പുലർച്ചെയാണ് ബാലഭാസ്കറിന്റെ കാർ അപകടത്തിൽപ്പെട്ടത്. ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അർജുന്റെ മുൻ ക്രിമിനൽ പശ്ചാത്തലവും വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിൽ ബാലഭാസ്കറിന്റെ സുഹൃത്തുക്കൾ പ്രതിയായതുമാണ് അപകടത്തെക്കുറിച്ചു ബന്ധുക്കൾക്ക് സംശയമുണ്ടാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button