നടി നിത്യ മേനോന്‍ വിവാഹിതയാകുന്നു എന്ന തരത്തിലുള്ള വാർത്തകൾ അടിത്തിടെ പുറത്ത് വന്നിരുന്നു. ഒരു പ്രമുഖ നടനാണ് താരത്തെ വിവാഹം കഴിക്കുന്നതെന്നും പ്രചരിച്ചിരുന്നു. എന്നാൽ, വാർത്ത പരന്നതിന് തൊട്ടുപിന്നാലെ ഇത് നിഷേധിച്ച് നടി തന്നെ രംഗത്തെത്തിയിരുന്നു. ഇത്തരം വാര്‍ത്തകള്‍ നല്‍കുമ്പോള്‍ വസ്തുത ഉറപ്പാക്കി നല്‍കണമെന്നായിരുന്നു നിത്യ പറഞ്ഞത്.
Also: രണ്ട് വില്ലന്‍മാരുടെ കഥ പറയുന്ന ‘ഏക് വില്ലൻ റിട്ടേണ്‍സ്’ ഇന്നു മുതൽ
ഇപ്പോളിതാ, അത്തരം വ്യാജ വാര്‍ത്തകളെ കുറിച്ച് സംസാരിക്കുകയാണ് നിത്യ മേനോൻ. വിവാഹത്തെ കുറിച്ച് വ്യാജ വാർത്ത ഇപ്പോൾ തന്നെ വന്നെന്നും, ഇനി താൻ സിനിമയിൽ നിന്നും ഒരു നീണ്ട ഇടവേള എടുത്താല്‍ താന്‍ ഗര്‍ഭിണിയാണെന്ന് വരെ ആളുകള്‍ ന്യൂസ് ഉണ്ടാക്കുമെന്നുമാണ് നിത്യ മേനോന്‍ പറഞ്ഞത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.
നിത്യ മേനോന്റെ വാക്കുകൾ:
കല്യാണത്തെ കുറിച്ച് ആദ്യമേ ഒരുപാട് വ്യാജ വാര്‍ത്തകള്‍ വന്നു. സിനിമയില്‍ നിന്നും കുറച്ച് കാലത്തേക്ക് ബ്രേക്ക് എടുക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ, ഇനി നീണ്ട ഇടവേള എടുത്താല്‍ ഞാന്‍ ഗര്‍ഭിണിയാണെന്ന് വരെ അവര്‍ ന്യൂസ് ഉണ്ടാക്കും. അഭിനേതാക്കള്‍ ബ്രേക്ക് എടുക്കുന്നത് എന്തിനാണെന്ന് പലരും മനസ്സിലാക്കുന്നില്ല. അത് നോര്‍മലായിട്ടുള്ള ഒരു കാര്യമാണ്. ഇതിനുമുൻപ് ഞാൻ ബ്രേക്ക് എടുത്ത സമയത്തും ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. കുറച്ച് കാലം ഇടവേളയൊക്കെ എടുത്ത് സമാധാനമായി ഇരിക്കട്ടെ എന്ന് വിചാരിച്ചപ്പോഴാണ് കല്യാണ വാര്‍ത്ത വന്നത്. ഇതൊന്നും എന്നെ ബാധിക്കുന്നില്ല.
Post Your Comments