
അപര്‍ണ ബാലമുരളിയും നീരജ് മാധവും കേന്ദ്രകഥാപാത്രത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘സുന്ദരി ഗാര്‍ഡെന്‍സ്’. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. ‘മധുര ജീവ രാഗം’ എന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ജോ പോളാണ് ഗാന രചന നിര്‍വ്വഹിച്ചിരിക്കുന്നത്. മൃദുല വാര്യരാണ് ഗാനം ആലപിച്ചിരിക്കുന്നത്.
നവാഗതനായ ചാര്‍ലി ഡേവിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വരൂപ് ഫിലിപ്പാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംവിധായകന്‍ സലിം അഹമ്മദാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. അലന്‍സ് മീഡിയയുടെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കബീര്‍ കൊട്ടാരം, റസാക്ക് അഹമ്മദ് എന്നിവരാണ് സഹനിര്‍മ്മാണം. സംഗീതം അല്‍ഫോന്‍സ് ജോസഫ്.
Read Also:- നഗ്ന ഫോട്ടോഷൂട്ടിൽ തെറ്റില്ല: നഗ്ന ഫോട്ടോഷൂട്ടിന് തയ്യാറെന്ന് വിജയ് ദേവരകൊണ്ട
സൗണ്ട് ഡിസൈന്‍ പ്രശാന്ത് പി മേനോന്‍, സോണി തോമസ്. വസ്‍ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍. നെറ്റ്ഫ്ലിക്സിന്‍റെ ആന്തോളജി സിരീസായ ‘ഫീല്‍സ് ലൈക്ക് ഇഷ്‍കി’ലെ ഒരു ഭാഗത്തില്‍ നായകനായിട്ടായിരുന്നു നീരജ് മാധവ് അവസാനമായി എത്തിയത്.
Post Your Comments