![](/movie/wp-content/uploads/2022/07/tiger-mammootty.jpg.image_.845.440.jpg)
സോഷ്യൽ മീഡിയയിൽ വേറിട്ട ലുക്കുകളില്‍ പലപ്പോഴായി സൂപ്പർ സ്റ്റാർ മമ്മൂട്ടി പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ, മമ്മൂട്ടിയുടെ പുതിയ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ഹാപ്പി ടൈഗര്‍ ഡേ എന്ന് എഴുതിയാണ് മമ്മൂട്ടി ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ചിത്രം നിമിഷങ്ങൾ കൊണ്ട് തന്നെ വൈറലായി മാറിയിരിക്കുകയാണ്. 40 മിനിറ്റിൽ 38,000 പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്.
Also Read: നീരജ് മാധവിന്റെ ‘സുന്ദരി ഗാര്‍ഡെന്‍സ്’: പുതിയ വീഡിയോ ഗാനം പുറത്ത്
പുത്തൻ സ്റ്റൈൽ തകർത്തിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റ്. നിങ്ങളല്ലേ നമ്മുടെ കടുവ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍. നിങ്ങള്‍ പുലി അല്ല സിംഹമാണ് എന്നും കമന്റുകളുണ്ട്. മമ്മൂട്ടി തന്നെ ഇട്ടതാണോ ഈ ചിത്രമെന്നായിരുന്നു പലരുടേയും സംശയം. ഫോൺ ദുൽഖറിന്റെ കയ്യിലാണോ എന്ന് ചോദിച്ചും ചിലർ കമന്റിടുന്നുണ്ട്. നടിമാരായ നിഖില വിമല്‍, ഐശ്വര്യ ലക്ഷ്മി, നടന്‍ ആന്‍സന്‍ പോള്‍ തുടങ്ങിയവരൊക്കെ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.
എന്തായാലും മമ്മൂട്ടിയുടെ പുതിയ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 2020, 2021 ആഗസ്റ്റ് മാസത്തിൽ ലോക്ക്ഡൗൺ സമയത്ത് മമ്മൂട്ടി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു.
Post Your Comments