അനിയത്തിപ്രാവ് എന്ന ഫാസിൽ ചിത്രത്തിൽ കുഞ്ചാക്കോ ബോബന് പകരും താനായിരുന്നു അഭിനയിക്കേണ്ടതെന്ന് നടൻ കൃഷ്ണ മാസങ്ങൾക്ക് മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോളിതാ, കൃഷ്ണയുടെ വാക്കുകൾ നിഷേധിച്ച് സംവിധായകൻ ഫാസിൽ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അനിയത്തിപ്രാവിലേക്കല്ല ഹരികൃഷ്ണൻസിലേക്കാണ് കുഞ്ചാക്കോ ബോബന് പകരം കൃഷ്ണയെ പരിഗണിച്ചതെന്നാണ് ഫാസിൽ പറയുന്നത്. അനിയത്തിപ്രാവിലേക്ക് കുഞ്ചാക്കോ ബോബനെ നിർദ്ദേശിച്ചത് തന്റെ ഭാര്യയാണെന്നും ഫാസിൽ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഫാസിൽ ഇക്കാര്യങ്ങൾ പറയുന്നത്.
Also Read: ഞങ്ങൾ വേർപിരിഞ്ഞിട്ടില്ല: വിവാഹമോചന വാർത്തയുടെ സത്യാവസ്ഥ പറഞ്ഞ് വീണ നായർ
ഫാസിലിന്റെ വാക്കുകൾ:
അനിയത്തിപ്രാവിന്റെ കഥ പൂർത്തിയായതിന് ശേഷം നായകനാകാൻ ആളെ തേടി നടക്കുകയായിരുന്നു. ആ സമയത്താണ് ഞാൻ പുതിയ വീട് വച്ചത്. അന്ന് വീട് കാണാൻ അച്ഛനും അമ്മക്കുമൊപ്പം ചാക്കോച്ചനും എത്തിയിരുന്നു. അന്നെടുത്ത ചിത്രം കണ്ടപ്പോഴാണ് ചാക്കോച്ചനെ ചിത്രത്തിലേക്ക് പരിഗണിച്ചാലോ എന്ന് ഭാര്യ ചോദിക്കുന്നത്. എനിക്കും ഇഷ്ടമായി. പിന്നീട് അദ്ദേഹത്തിന്റെ അച്ഛനേയും അമ്മയേയും വിളിച്ച് സംസാരിക്കുകയായിരുന്നു.
ഹരികൃഷ്ണൻസിൽ കുഞ്ചാക്കോ ബോബൻ ചെയ്ത വേഷം ചാക്കോച്ചന് ഡേറ്റ് ഇല്ലെങ്കിൽ കൃഷ്ണയെ കൊണ്ട് ചെയ്യിക്കാം എന്നായിരുന്നു ആലോചിച്ചത്. പക്ഷേ ചാക്കോച്ചൻ അത് ചെയ്യാമെന്ന് പറഞ്ഞതോടെ പിന്നെ ആ വേഷത്തിലേക്ക് മറ്റാരെയും ചിന്തിച്ചില്ല.
Post Your Comments