CinemaGeneralIndian CinemaLatest NewsMollywood

ആ കുറ്റബോധം മനസ്സിലുണ്ട്, അതുകൊണ്ടാണ് ലൂസിഫറിൽ അഭിനയിച്ചത്: ഫാസിൽ

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ. ചിത്രത്തിൽ സംവിധായകൻ ഫാസിലും പ്രധാനപ്പെട്ട ഒരു വേഷത്തിൽ എത്തിയിരുന്നു. വലിയ ഇടവേളയ്ക്ക് ശേഷം ഫാസിൽ വീണ്ടും സിനിമ രംഗത്തേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു ലൂസിഫർ.

ഇപ്പോളിതാ, ലൂസിഫറിൽ അഭിനയിക്കാനുണ്ടായ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഫാസിൽ. പൃഥ്വിരാജിനെ ആദ്യമായി ഇന്റർവ്യൂ എടുത്തിരുന്നത് താനായിരുന്നുവെന്നും, എന്നാൽ ആ പടം നടക്കാതെ പോയതിലുള്ള കുറ്റബോധം കൊണ്ടാണ് ലൂസിഫറിൽ അഭിനയിച്ചതെന്നുമാണ് ഫാസിൽ പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഫാസിൽ ഇക്കാര്യങ്ങൾ പറഞ്ഞത്.

Also Read: ഇനി ഞാന്‍ ഒരു നീണ്ട ബ്രേക്ക് എടുത്താല്‍ ഗര്‍ഭിണിയാണെന്ന് ന്യൂസ് വരും: നിത്യ മേനോന്‍

ഫാസിലിന്റെ വാക്കുകൾ:

പൃഥ്വിരാജിനെ ആദ്യമായി ഇന്റർവ്യൂ എടുത്തിരുന്നത് ഞാനാണ്. എന്നാൽ, ആ പടം നടന്നില്ല. ആ കുറ്റബോധം കൊണ്ടാണ് ഞാൻ ലൂസിഫറിൽ അഭിനയിച്ചത്. പൃഥിരാജ് എന്നെ വിളിച്ച് കാണണമെന്നും അദ്ദേഹത്തിന്റെ സിനിമയിൽ ഒരു റോൾ ചെയ്യണമെന്നും പറഞ്ഞാൽ ഞാൻ എങ്ങനെയാണ് നോ പറയുക. പൃഥ്വി വന്നു ചോദിച്ചാൽ എനിക്ക് അഭിനയിക്കാതിരിക്കാൻ പറ്റില്ല.

ലൂസിഫറിലെ അഭിനയം കണ്ടിട്ടാണ് കുഞ്ഞാലി മരക്കാരിൽ അഭിനയിക്കാൻ പ്രിയദർശൻ വിളിച്ചത്. പ്രിയൻ വിളിച്ചത് കൊണ്ടാണ് ആ സിനിമയിൽ അഭിനയിച്ചത്. ഇപ്പോൾ ആരെങ്കിലും വന്ന് സാറേ ഒരു നല്ല വേഷമുണ്ട് അഭിനയിക്കണമെന്ന് പറഞ്ഞാൽ ഞാൻ അയ്യോ പറ്റില്ലെന്ന് പറയും. പക്ഷെ ആ ഡയറക്ടറിന്റെ കഥയിലും പ്രസന്റേഷനിലും എനിക്ക് പുതുമ തോന്നിയാൽ ഞാൻ അഭിനയിക്കും.

shortlink

Related Articles

Post Your Comments


Back to top button