ബാബു ആന്റണി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന പുതിയ ചിത്രമാണ് ‘ഹെഡ്മാസ്റ്റർ’. ചിത്രം ഇന്ന് മുതൽ പ്രദർശനത്തിനെത്തി. ചാനൽ ഫൈവിന്റെ ബാനറിൽ ശ്രീലാൽ ദേവരാജ് നിർമ്മിച്ച ‘ഹെഡ്മാസ്റ്റർ’ പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ്. ഇപ്പോഴിതാ, വാർത്തകളിൽ നിന്ന് ജനങ്ങളുടെ ഹൃദയത്തിലേക്കു കടന്നിരിക്കുകയാണ് ഹെഡ്മാസ്റ്റർ.
ചെറുകഥാകൃത്ത് കാരൂരിന്റെ കഥ എന്ന നിലയിലായിരുന്നു ജനങ്ങൾ ഹെഡ്മാസ്റ്ററിനെ ശ്രദ്ധിച്ചു തുടങ്ങിയത്. കാരൂരിന്റെ ഏറെ ശ്രദ്ധ നേടിയ, അധ്യാപകരുടെ ദുരിത ജീവിതത്തിന്റെ നോവും നൊമ്പരവും പകർത്തിയ പൊതിച്ചോറിന്റെ ചലച്ചിത്ര ഭാഷ്യമാണ് ഹെഡ്മാസ്റ്റർ. പൊതിച്ചോർ വായിച്ചറിഞ്ഞ ഒരു തലമുറയിൽ ഹെഡ്മാസ്റ്റർ ചർച്ചാ വിഷയമാവുകയും ചെയ്തു.
Read Also:- ഈ സിനിമ ഇഷ്ടപ്പെടാൻ പ്രത്യേകിച്ച് വലിയ ബുദ്ധിയൊന്നും വേണമെന്നില്ല: മഹാവീര്യരെ പ്രശംസിച്ച് നാദിർഷ
കാവാലം നാരായണ പണിക്കരുടെ മകൻ കാവാലം ശ്രീകുമാർ ആദ്യമായി ഒരു സിനിമയ്ക്ക് വേണ്ടി സംഗീതം ഒരുക്കിയതും ഹെഡ്മാസ്റ്ററിന് വേണ്ടിയായിരുന്നു. അദ്ദേഹത്തിന്റെ സംഗീതത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങുകയും ചെയ്തു. പ്രഭാവർമ്മ രചിച്ച് ജയചന്ദ്രൻ ആലപിച്ച ‘മാനത്ത് പൊതിച്ചോറൊരു മേഘം കവർന്നു’ എന്ന പാട്ട് മലയാളികളുടെ പ്രിയപ്പെട്ട ഗാനമായി മാറിക്കഴിഞ്ഞു.
Post Your Comments