മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അപർണ്ണ ബാലമുരളി. എന്നാൽ, മലയാള സിനിമയിൽ നിന്നും ആഗ്രഹിക്കുന്ന അത്രയും അവസരങ്ങള്‍ കിട്ടിയിരുന്നില്ലെന്നാണ് അപർണ്ണ പറയുന്നത്. മലയാളത്തിൽ നിരവധി സിനിമകൾ ചെയ്തെങ്കിലും ആഗ്രഹിക്കുന്ന രീതിയിലുള്ള കഥാപാത്രം തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്. ‘സൂരറൈ പോട്ര്’ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചതിന് പിന്നാലെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ്സു തുറന്നത്.
അപർണ്ണ ബാലമുരളിയുടെ വാക്കുകൾ:
മലയാളത്തില്‍ ഞാന്‍ ആഗ്രഹിക്കുന്ന അത്രയും അവസരങ്ങള്‍ എനിക്ക് കിട്ടിയിരുന്നില്ല. മഹേഷിന്റെ പ്രതികാരം എന്ന ആദ്യ ചിത്രത്തിന് ശേഷം നിരവധി സിനിമകളിൽ അഭിനയിച്ചു. എന്നാൽ, എനിക്ക് ഇനിയും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്നുണ്ടായിരുന്നു. അത് മലയാള സിനിമയിൽ നിന്ന് ലഭിച്ചിരുന്നില്ല. അതുകൊണ്ട് സുരറൈ പേട്രിനായി കുറെ ഡേറ്റ് മാറ്റിവെക്കാന്‍ സാധിച്ചു. സുരറൈ പേട്രിന് ശേഷം തമിഴിനെക്കാളും സിനിമകള്‍ ഇപ്പോളുള്ളത് മലയാളത്തിലാണ്. അന്ന് ഞാന്‍ ആഗ്രഹിച്ച പോലുള്ള കഥകളും കഥാപാത്രങ്ങളും ഇന്ന് എനിക്ക് ലഭിക്കുന്നുണ്ട്.
25 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമ വേറെ തലത്തിലാകും. തമിഴിലൊക്കെ പോകുമ്പോള്‍ എല്ലാവരുടേയും ആഗ്രഹം മലയാളത്തില്‍ വര്‍ക്ക് ചെയ്യണമെന്നാണ്. മലയാളം ഒരുപാട് കാര്യങ്ങളില്‍ മുന്നില്‍ തന്നെയാണ് ഉള്ളത്. നമ്മള് കൊടുക്കുന്ന ക്വാളിറ്റിയും, കഥ പറയുന്ന രീതിയുമൊക്കെ നല്ലതാണ്.
Post Your Comments