പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍ നായകനായെത്തുന്ന ചിത്രമാണ് തീ. അനില്‍ വി നാഗേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വസന്തത്തിന്‍റെ കനല്‍വഴികള്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള സംവിധായകനാണ് അനില്‍ വി നാഗേന്ദ്രന്‍. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ടുന്ന ചിത്രമാണ് ഒരുങ്ങുന്നത്. സിനിമ ആഗസ്റ്റ് 12ന് തിയേറ്ററുകളില്‍ എത്തും.
Also Read: കേന്ദ്ര കഥാപാത്രമായി ബാബു ആന്റണി: ഹെഡ്മാസ്റ്റർ ജൂലൈ 29ന്
ഇന്ദ്രൻസാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. അധോലോക നായകനായി വേറിട്ട ഭാവത്തിലാണ് ഇന്ദ്രന്‍സ് സിനിമയിൽ അഭിനയിക്കുന്നത്. സി ആര്‍ മഹേഷ് എംഎല്‍എയും ചിത്രത്തിൽ വേഷമിടുന്നുണ്ട്. സാഗര എന്ന പുതുമുഖമാണ് നായികയായെത്തുന്നത്. യു ക്രീയേഷന്‍സ്, വിശാരദ് ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ ടി മലയമാനും അനിൽ വി നാഗേന്ദ്രനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഞ്ചൽ ഉദയകുമാർ ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കുന്നു. ദേശീയതലത്തിൽ ശ്രദ്ധേയനായ ക്യാമറാമാൻ കവിയരശ് ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
മാധ്യമ പ്രവര്‍ത്തകര്‍ക്കും അധികാര ശക്തിയുള്ള അധോലോകത്തിനുമിടയില്‍ സംഭവിക്കുന്ന പോരാട്ടമാണ് ചിത്രത്തിന്‍റെ പ്രമേയം. ആത്മഹത്യ, പ്രകൃതിനശീകരണം, ലഹരി വസ്തുക്കള്‍, പീഡനം, ക്വട്ടേഷന്‍ കൊലപാതകം, കുട്ടികളിലെ മൊബൈല്‍ ഫോണ്‍ ദുരുപയോഗം തുടങ്ങിയ പ്രശ്നങ്ങൾക്കെതിരെ സമൂഹത്തെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ചിത്രമായിരിക്കും തീ എന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നത്.
Post Your Comments