
ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘മിണ്ടിയും പറഞ്ഞും’. ‘സനല്‍’ എന്ന കഥാപാത്രമായിട്ടാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിൽ എത്തുന്നത്. ‘ലീന’ എന്നാണ് അപർണ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അരുണ്‍ ബോസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
ഇപ്പോളിതാ, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. അപർണ ബാലമുരളിയും ഉണ്ണി മുകുന്ദനുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. മൃദുൽ ജോർജുമായി ചേര്‍ന്ന് അരുണ്‍ ബോസാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മധു അമ്പാട്ട് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സുജേഷ് ഹരി ആണ് ചിത്രത്തിന്റെ ഗാനരചന നിര്‍വ്വഹിക്കുന്നത്. സൂരജ് എസ് കുറുപ്പാണ് ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. സലിം അഹമ്മദ് ആണ് ചിത്രം നിർമ്മിക്കുന്നത്. കബീർ കൊട്ടാരത്തിൽ, റസാഖ് അഹമ്മദ് എന്നിവരാണ് സഹനിർമ്മാതാക്കൾ.
Also Read: റാമിന്റെ കത്തുമായി സീതയെ തേടി അഫ്രീൻ നടത്തുന്ന യാത്ര: സീതാരാമം ട്രെയ്‍ലർ പങ്കുവച്ച് മമ്മൂട്ടി
ജാഫർ ഇടുക്കി, ജൂഡ് ആന്റണി ജോസഫ്, മാല പാർവതി, സഞ്ജു മധു, സോഹൻ സീനുലാൽ, ഗീതി സംഗീത, പ്രശാന്ത് മുരളി, ആതിര സുരേഷ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Post Your Comments