CinemaGeneralLatest NewsNEWS

അന്ന് രാത്രി ഞാന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ എബിവിപിക്കാര്‍ എന്നെ വെട്ടിക്കൊല്ലുമായിരുന്നു: ‘ടു മെന്‍’ നിര്‍മ്മാതാവ്

കോളേജില്‍ പഠിക്കുന്ന കാലത്ത് തനിക്ക് എബിവിപിയുടെ ഭീഷണി ഉണ്ടായിരുന്നതായി നിര്‍മ്മാതാവ് മാനുവല്‍ ക്രൂസ് ഡാര്‍വിന്‍. കോളേജ് തെരഞ്ഞെടുപ്പില്‍ താന്‍ എസ്എഫ്ഐയുടെ വൈസ് ചെയര്‍മാനായി താൻ മത്സരിച്ച് ജയിച്ചിരുവെന്നും അന്ന് രാത്രി താന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ എബിവിപിക്കാര്‍ തന്നെ വെട്ടിക്കൊല്ലുമായിരുന്നുവെന്നും മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ പറഞ്ഞു.

‘കോളേജ് തിരഞ്ഞെടുപ്പില്‍ ഞാന്‍ എസ്എഫ്ഐയുടെ വൈസ് ചെയര്‍മാനായി മത്സരിച്ച് ജയിച്ചിരുന്നു. വിജയിച്ച ആ രാത്രി ഞാന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ എബിവിപിക്കാര്‍ എന്നെ വെട്ടിക്കൊല്ലുമായിരുന്നു. അങ്ങനെ നാട് കടത്തിയതാണ് എന്റെ പപ്പ. നാട് കടത്തിയ ശേഷം അവിടെ പോയി കുഴി കുഴിച്ചിട്ടുണ്ട്. ഞാന്‍ പറയുന്നത് തമാശയല്ല ശരിക്കും കഷ്ടപ്പെട്ടിട്ടുണ്ട്. രണ്ട് വര്‍ഷം കഷ്ടപ്പെട്ടിട്ടാണ് വീണ്ടും തിരിച്ചുവന്ന് പഠനം പൂര്‍ത്തിയാക്കിയതും ബിസിനസ് തുടങ്ങിയതും’ ഡാര്‍വിന്‍ പറഞ്ഞു.

Read Also:- ധനുഷിന് ജന്മദിനാശംസകളുമായി സെൽവരാഘവൻ: ‘‍നാനേ വരുവേൻ’‍ പോസ്റ്റർ റിലീസ് ചെയ്തു

സംവിധായകന്‍ എംഎ നിഷാദും ഇര്‍ഷാദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ടു മെന്‍’. ഒരു സാധാരണ യാത്രയും അതിലെ അസാധാരണ സംഭവവികാസങ്ങളും പ്രമേയമാക്കി തൊണ്ണൂറു ശതമാനവും ദുബായില്‍ ചിത്രീകരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് മാനുവല്‍ ക്രൂസ് ഡാര്‍വിനാണ്. ഓഗസ്റ്റ് 5ന് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button