കേന്ദ്ര കഥാപാത്രമായി ബാബു ആന്റണി: ഹെഡ്മാസ്റ്റർ ജൂലൈ 29ന്

കാരൂരിന്റെ ‘പൊതിച്ചോറ്’ എന്ന കഥയെ ആസ്പദമാക്കി രാജീവ് നാഥ് സംവിധാനം ചെയ്യുന്ന ഹെഡ്‍മാസ്റ്റർ എന്ന ചിത്രം ജൂലൈ 29ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ബാബു ആന്റണിയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. അധ്യാപകരുടെ ദുരിത ജീവിതത്തിന്റെ നോവും നൊമ്പരവുമാണ് സിനിമ പറയുന്നത്.

Also Read: ‘അമ്മ’യുടെ പരിപാടികളില്‍ സഹകരിക്കാത്ത യുവതാരങ്ങള്‍ക്കെതിരെ നടപടി: പ്രതികരണവുമായി കുഞ്ചാക്കോ ബോബന്‍

നടി ജലജയുടെ മകൾ ദേവിയാണ് ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചലച്ചിത്ര ഗാന രചയിതാവ് രാജീവ് ആലുങ്കലിന്റെ മകൻ ആകാശ് രാജ് ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. തമ്പി ആന്റണിയും സഹോദരൻ ബാബു ആന്റണിയും  ഒന്നിച്ചെത്തിയ സിനിമ എന്നതും ഹെഡ്മാസ്റ്ററിന്റെ പ്രത്യേകതകളിൽ ഒന്നാണ്. ചാനൽ ഫൈവിന്റെ ബാനറിൽ ശ്രീലാൽ ദേവരാജ് ആണ് ചിത്രം നിർമ്മിക്കുന്നത്.

ഹെഡ്‍മാസ്റ്ററിൽ പ്രധാന അധ്യാപകനായി അഭിനയിക്കുന്നത് തമ്പി ആന്റണിയാണ്. ബാബു ആന്റണി ചിത്രത്തിൽ പ്രധാന അധ്യാപകന്റെ മകനായിട്ടാണ് എത്തുന്നത്. സഞ്‍ജു ശിവറാം, മഞ്‍ജു പിള്ള, ജഗദീഷ്, സുധീർ കരമന, ശങ്കർ രാമകൃഷ്‍ണൻ, കഴക്കൂട്ടം പ്രേംകുമാർ, സേതുലക്ഷ്‍മി എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Share
Leave a Comment