അപർണ ബാലമുരളിയും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്നു: ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കും

ആസിഫ് അലിയും അപർണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്നു. ഇത് അഞ്ചാം തവണയാണ് അപർണയും ആസിഫ് അലിയും ഒരു ചിത്രത്തിൽ ഒന്നിച്ച് അഭിനയിക്കുന്നത്. ജിയോ ബോബി സംവിധാനം ചെയ്ത സൺഡോ ഹോളിഡേ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് എത്തിയത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. പിന്നീട് തൃശ്ശിവപേരൂർ ക്ലിപ്തം, ബി ടെക്ക് എന്നീ ചിത്രങ്ങളിലും ആസിഫും അപർണയും ഒന്നിച്ചു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കാപ്പയിലും ഇരുവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Also Read: കോളേജ് അധ്യാപകനായി ധനുഷ്: ‘വാത്തി’ ടീസര്‍ പുറത്ത്

ഇപ്പോളിതാ, കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിന്റെ സംവിധായകൻ ദിൻജിത്ത് അയ്യത്താൻ ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും വീണ്ടും നായികയും നായകനുമായി എത്തുന്നത്. വിജയരാഘവനും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്നുണ്ടെന്നാണ് വിവരം. സിനിമയുടെ പോസ്റ്ററും കൂടുതൽ വിവരങ്ങളും ആഗസ്റ്റിൽ പുറത്തുവിടും. ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കുമെന്നാണ് സൂചന.

കുടുംബ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ് ഒരുങ്ങുന്നത്. ബാഹുൽ രമേശാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.

Share
Leave a Comment