തൊണ്ണൂറുകളില്‍ ‘ജോര്‍ജ് ഓഫ് ദ ജംഗിള്‍‘, ‘ദ മമ്മി‘ എന്നീ സിനിമകളിലൂടെ ഹോളിവുഡ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ ബ്രെന്‍ഡന്‍ ഫ്രേസര്‍ തിരിച്ചുവരവിനൊരുങ്ങുന്നു. ബ്രെൻഡൻ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ‘ദി വെയിലി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഈ സിനിമയിൽ 272 കിലോ ഭാരമുള്ള മനുഷ്യനായാണ് അദ്ദേഹം അഭിനയിക്കുന്നത്. ‘മദർ‘, ‘ബ്ലാക് സ്വാൻ‘ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഡാരെൻ അരൊണൊഫ്സ്കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Also Read: നിക്കറിട്ട് ഡാന്‍സ് കളിച്ചാലൊന്നും സിനിമയില്‍ അവസരം കിട്ടില്ലെന്നു വിമർശനം: കൃഷ്ണപ്രഭ പറയുന്നു
പൊണ്ണത്തടി മൂലം ജീവിതം വിരസമാകുന്ന മനുഷ്യൻ, തന്റെ പതിനേഴ് വയസ് പ്രായമുള്ള മകളുമായി സ്നേഹബന്ധം നിലനിർത്താൻ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ കഥ. ‘സ്ട്രെയ്ഞ്ചർ തിങ്സി‘ലെ മാകസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയായ സാഡി സിങ്ക് ആണ് സിനിമയിൽ ബ്രെൻഡന്റെ മകളായി എത്തുക.
2013ൽ റിലീസ് ചെയ്ത ‘ബ്രേക്കൗട്ട്‘ എന്ന സിനിമയിലാണ് ബ്രെൻഡൻ അവസാനം നായകനായി പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ വർഷം ‘നോ സഡൺ മൂവ്‘ എന്ന സിനിമയിൽ സഹതാരമായി അഭിനയിച്ചിരുന്നു. ഈ വർഷത്തെ വെനിസ് ചലച്ചിത്ര മേളയിൽ ‘ദ വെയിൽ’ പ്രദർശിപ്പിക്കും.
Post Your Comments