BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

നഗ്ന ഫോട്ടോഷൂട്ട്: രൺവീർ സിംഗിനെതിരായ എഫ്‌.ഐ.ആറിനെതിരെ പ്രതികരണവുമായി വിവേക് ​​അഗ്നിഹോത്രി

മുംബൈ: നഗ്ന ഫോട്ടോഷൂട്ട് നടത്തിയ ബോളിവുഡ് താരം രൺവീർ സിംഗിനെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിനെതിരെ പ്രതികരിച്ച് കശ്മീർ ഫയൽസ് സംവിധായകൻ വിവേക് ​​അഗ്നിഹോത്രി. രൺവീർ സിംഗിന്റെ നഗ്ന ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത് മുതൽ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്ത് വന്നത്.

ഇതിനെതിരായി പോലീസിൽ നൽകിയ പരാതിയിൽ, രൺവീർ സിംഗിനെതിരെ എഫ്‌.ഐ.ആർ ഫയൽ ചെയ്തിരുന്നു. നടന്റെ നഗ്നചിത്രങ്ങളിലൂടെ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഒരു എൻ.ജി.ഒ ഭാരവാഹി നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്.

ഇപ്പോൾ, ദ കശ്മീർ ഫയൽസ് ഡയറക്ടർ വിവേക് ​​അഗ്നിഹോത്രി രൺവീറിനെതിരായ എഫ്‌.ഐ.ആറിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. രൺവീറിനെതിരെ ഫയൽ ചെയ്ത എഫ്‌.ഐ.ആർ വിഡ്ഢിത്തമാണെന്ന് വിവേക് ​​അഗ്നിഹോത്രി പറഞ്ഞു. എഫ്‌.ഐ.ആറിൽ സ്ത്രീകളുടെ വികാരം വ്രണപ്പെടുന്നു എന്ന് എഴുതിയിട്ടുണ്ട്. എന്നാൽ, സ്ത്രീകളുടെ നഗ്ന ചിത്രങ്ങൾ ധാരാളം വരുമ്പോൾ അത് പുരുഷന്മാരുടെ വികാരത്തെ വ്രണപ്പെടുത്തുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.

കോളേജ് ക്യൂട്ടീസ്: മനോഹരമായ ക്യാമ്പസ് പ്രണയകഥ, ഓഗസ്റ്റ് 5-ന് തീയേറ്ററിൽ

‘ഒരു കാരണവുമില്ലാതെ ശ്രദ്ധിക്കപ്പെടുന്ന രസകരമായ ഒരു കേസാണിത്. എഫ്‌.ഐ.ആറിൽ സ്ത്രീകളുടെ വികാരം വ്രണപ്പെടുന്നു എന്ന് എഴുതിയിട്ടുണ്ട്. ഇപ്പോൾ പറയൂ, സ്ത്രീകളുടെ നഗ്ന ചിത്രങ്ങൾ ധാരാളം വരുമ്പോൾ അത് പുരുഷന്മാരുടെ വികാരത്തെ വ്രണപ്പെടുത്തുന്നുണ്ടോ?,’ വിവേക് ​​അഗ്നിഹോത്രി ചോദ്യം ചെയ്തു.

ഇതൊരു മണ്ടൻ വാദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘നമ്മുടെ സംസ്കാരത്തിൽ, മനുഷ്യ ശരീരം എല്ലായ്പോഴും വിലമതിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യ ശരീരമാണ് ദൈവത്തിന്റെ ഏറ്റവും മനോഹരമായ സൃഷ്ടിയെന്ന് ഞാൻ പറയും. അത് കാണിക്കുന്നു. അതിൽ എന്താണ് തെറ്റ്? അതിനെ പിന്തുണയ്ക്കാത്ത യാഥാസ്ഥിതികമായ ചിന്തകളെ എനിക്ക് ഇഷ്ടമല്ല’. വിവേക് ​​അഗ്നിഹോത്രി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments


Back to top button