CinemaGeneralLatest NewsNEWS

ഞാനും ശ്രുതി ഹാസനും വിവാഹം കഴിച്ച് ജീവിക്കുന്നതിനെ പറ്റി ശ്രദ്ധിക്കാറില്ല: ശന്തനു

വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ തങ്ങളെ അസ്വസ്ഥതപ്പെടുത്താറുണ്ടെന്ന് ശന്തനു ഹസാരിക. ഞാനും ശ്രുതി ഹാസനും കലാ രംഗത്തുള്ളവരായതിനാല്‍ ജോലിയ്ക്കാണ് ആദ്യത്തെ പ്രധാന്യമെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ ശാന്തനു പറഞ്ഞു. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ പലപ്പോഴായി നേരിടാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവാഹത്തെക്കുറിച്ചുള്ള ചോദ്യം അസ്വസ്ഥതപ്പെടുത്തുകയാണെന്ന് ശ്രുതി ഹാസൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ‘ഒരു കലാകാരന്‍ എന്ന നിലയില്‍ എന്നെ സംബന്ധിച്ചിടത്തോളം മറ്റ് സാമൂഹിക ഘടനകള്‍ മനസിലാക്കാന്‍ പ്രയാസമാണ്. ഞാന്‍ എപ്പോഴും സ്വതന്ത്രമായി ജീവിക്കുകയും എന്റെ കാര്യങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്ന ആളാണ്. അത് മനസിലാക്കുന്ന ഒരു പങ്കാളിയെ കിട്ടിയത് അത്ഭുതകരമാണ്’.

Read Also:- ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ് രണ്‍ബീർ കപൂറിന്റെ ‘ഷംഷേര’

‘ഞാനും ശ്രുതിയും വിവാഹം കഴിച്ച് ജീവിക്കുന്നതിനെ പറ്റി ശ്രദ്ധിക്കാറില്ല. കലയിലൂടെ മുന്നോട്ട് പോവുകയാണ്. ഞങ്ങളുടെ ബന്ധം തന്നെ കലയെ അടിസ്ഥാനമാക്കിയുള്ളതാണ്. മുന്നോട്ടുള്ള ജീവിതവും അങ്ങനെയാകും’ ശാന്തനു പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button