ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ് രണ്‍ബീർ കപൂറിന്റെ ‘ഷംഷേര’. കരണ്‍ മല്‍ഹോത്ര സംവിധാനം ചെയ്ത ചിത്രം ജൂലൈ 22നാണ് തിയേറ്ററുകളിലെത്തിയത്. എന്നാല്‍, പ്രതീക്ഷകള്‍ക്ക് വിപരീതമായി ആദ്യ ഷോകള്‍ക്കു പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ മോശം പ്രതികരണങ്ങളാണെത്തിയത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളും ഭൂരിഭാഗം പ്രേക്ഷകരും ഒരേ സ്വരത്തില്‍ തള്ളിക്കളഞ്ഞ ചിത്രം ബോക്സ് ഓഫീസിലും തകര്‍ന്നടിഞ്ഞു.
റിലീസ് ദിവസം വെള്ളിയാഴ്ച 10.25 കോടിയും ശനിയാഴ്ച 10.50 കോടിയും നേടിയ ചിത്രത്തിന്റെ ഞായറാഴ്ചത്തെ കളക്ഷന്‍ 11 കോടിയായിരുന്നു. അതായത് റിലീസ് വാരാന്ത്യത്തില്‍ നിന്ന് ആകെ 31.75 കോടി മാത്രം. ബോളിവുഡില്‍ നിന്നുള്ള ഒരു ബിഗ് ബജറ്റ് സൂപ്പര്‍താര ചിത്രത്തെ സംബന്ധിച്ച് ഇത് ബോക്സ് ഓഫീസ് തകര്‍ച്ചയാണ്. ഈ വാരത്തിലും ചിത്രം ഇതിലും താഴേക്ക് പോകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
ബ്രീട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനായി പോരാടുന്നവരുടെ കഥയാണ് ഷംഷേര പറയുന്നത്. ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മ്മിക്കുന്നത്. യാഷ് രാജ് ഫിലിംസിന്റെ തന്നെയാണ് ബാനര്‍. സഞ്ജയ് ദത്താണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസിനെത്തിയിരുന്നു.
വാണി കപൂര്‍ ചിത്രത്തില്‍ രണ്‍ബീര്‍ കപൂറിന്റെ സഹോദരിയായിട്ട് അഭിനയിക്കുന്നു. ‘ഷംഷേര’യില്‍ അഭിനയിക്കുന്നതിനായി വാണി കപൂര്‍ കഥക്കില്‍ പരീശീലനം നേടിയിരുന്നു. അജയ്- അതുലാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.
Post Your Comments