സിനിമ, സീരിയൽ പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് കൃഷ്ണപ്രഭ. മികച്ച ഒരു നര്‍ത്തകിയും ഗായികയും കൂടിയായ കൃഷ്ണപ്രഭ സുഹൃത്ത് സുനിതയ്ക്കൊപ്പം ചേർന്ന് ചെയുന്ന ഡാന്‍സ് റീലുകള്‍ക്ക് ലക്ഷണക്കണക്കിന് ആരാധകരാണുള്ളത്. ഒരേ രീതിയിലുള്ള വസ്ത്രധാരണത്തിൽ എത്തുന്ന ഇവരുടെ ഡാന്‍സിന് നിരവധി അഭിനന്ദനങ്ങള്‍ ലഭിക്കുമ്പോഴും ചില നെഗറ്റീവ് കമന്റ്സുകള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വരാറുണ്ടെന്ന് കൃഷ്ണപ്രഭ പറയുന്നു.
‘എന്നെ കുറിച്ച് വരുന്ന ഗോസിപ്പുകളൊന്നും കാര്യമായി ശ്രദ്ധിക്കാറില്ല. ഞങ്ങളുടെ റീല്‍സിന്റെ താഴെ ചിലര്‍ കമന്റ്സിടും. ഞാന്‍ കമന്റ്സ് വായിച്ചാല്‍ പിന്നെ അവന്റെ അവസാനമായിരിക്കും. അതോണ്ട് വായിക്കാറില്ല. ചില വീഡിയോകളില്‍ ഞങ്ങള്‍ ഷോട്ട്സ് ഇട്ടിട്ടാണ് ഡാന്‍സ് ചെയ്യാറ്. അപ്പോള്‍ അതിന് താഴെ ചില കമന്റ്സ് വരും. അതില്‍ എനിക്ക് ഏറ്റവും കോമഡി തോന്നിയ കമന്റ് നിക്കറിട്ട് ഡാന്‍സ് കളിച്ചാലൊന്നും സിനിമയില്‍ അവസരം കിട്ടില്ല എന്ന് ചിലര്‍ പറയുന്നതാണ്. അങ്ങനെയായിരുന്നെങ്കില്‍ എളുപ്പമുണ്ടായിരുന്നല്ലോ എന്നാണ് അപ്പോള്‍ എനിക്ക് തോന്നുക . ഇറിറ്റേറ്റ് ചെയ്യിക്കുന്ന രീതിയിലുള്ള കമന്റുകളാണ് അതെല്ലാം. പക്ഷേ എനിക്കങ്ങനെ ഇറിറ്റേഷന്‍ തോന്നാറില്ല മറ്റൊന്നുമല്ല അവന്റെ വിവരം അത്രയേ ഉള്ളൂ എന്നതുകൊണ്ടാണ്. ഇങ്ങനത്തെ വസ്ത്രമൊക്കെ ഇട്ടാല്‍ പ്രായം കുറയുമെന്ന് വിചാരിക്കണ്ട എന്നായിരുന്നു മറ്റൊരു കമന്റ്.’- ക്ലബ് എഫ്.എമ്മിന് നല്കിയ അഭിമുഖത്തില്‍ കൃഷ്ണപ്രഭ പറഞ്ഞു.
Post Your Comments