CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘കടുവ’ ഒ.ടി.ടി റിലീസ് തടയണം: ഹൈക്കോടതിയിൽ ഹർജി നൽകി കുറുവച്ചൻ

കൊച്ചി: നിയമ തടസ്സങ്ങളെത്തുടർന്നുണ്ടായ പ്രതിസന്ധികള്‍ തരണം ചെയ്ത് പൃഥ്വിരാജിന്റെ ‘കടുവ’ റിലീസ് ചെയ്തിരുന്നു. തീയറ്ററിൽ വൻ വിജയമായ ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. എന്നാൽ, ചിത്രത്തിന്റെ ഒടിടി റിലീസിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ് ജോസ് കുരുവിനാക്കുന്നേല്‍ എന്ന കുറുവച്ചൻ. കടുവ’യിലെ നായകന്റെ കഥ തന്റെ ജീവിതമാണെന്നും തനിക്കും കുടുംബത്തിനും അപകീര്‍ത്തിയുണ്ടാക്കുന്നതായതിനാൽ ചിത്രത്തിന്റെ റിലീസ് തടയണമെന്നും പാലാ സ്വദേശി, ജോസ് കുരുവിനാക്കുന്നേല്‍ പരാതി നൽകിയിരുന്നു.

പിന്നാലെ, സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേരായി കുറുവച്ചൻ എന്നതിനു പകരം മറ്റൊരു പേര് ഉപയോഗിക്കണമെന്ന് സെൻസര്‍ ബോർഡ് അണിയറ പ്രവർത്തകർക്ക് നിർദ്ദേശം നൽകി. തുടർന്ന് കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ എന്ന നായകന്റെ പേര് കടുവാക്കുന്നേല്‍ കുര്യാച്ചന്‍ എന്നാക്കി മാറ്റിയാണ് സിനിമ രാജ്യത്തെ തീയേറ്റുകളി​ലെത്തിയത്.

അമ്പരപ്പിക്കാനൊരുങ്ങി ‘മമ്മി’ താരം ബ്രെന്‍ഡന്‍ ഫ്രേസര്‍: 272 കിലോയുള്ള കഥാപാത്രമായി രണ്ടാം വരവ്

അതേസമയം, സെൻസർ ബോർഡിന്റെയും കോടതിയുടെയും നിർദ്ദേശം ലഭിച്ചിട്ടും ഇന്ത്യയിൽ മാത്രമേ കഥാപാത്രത്തിന്റെ പേര് മാറ്റിയിരുന്നുള്ളു. എന്നാൽ, നിയമം അനുസരിച്ച് ലോകത്ത് എവിടെ സിനിമ റിലീസ് ചെയ്താലും ഒരുപോലെ ആയിരിക്കണം എന്നും ഹൈക്കോടതി നിർദ്ദേശത്തിന്റെ ലംഘനം ആണ് ഇവിടെ നടന്നിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി ജോസ് കുരുവിനാക്കുന്നേല്‍ കേസിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

കഥാപാത്രത്തിന്റെ പേര് മാറ്റാതെ ന്യൂസിലാൻഡ്, അമേരിക്ക, ദുബായ് തുടങ്ങിയ വിദേശ രാജ്യങ്ങളിൽ ചിത്രം പ്രദർശിപ്പിച്ചതിന്റെ മുഴുവൻ രേഖകളും തെളിവായി സമർപ്പിച്ചുകൊണ്ടാണ് കുറുവച്ചന്‍ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുള്ളത്. കുറുവച്ചന്റെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി, എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിടുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button