
കൊച്ചി: സമൂഹ മാധ്യമങ്ങളിൽ തരംഗമായ കുഞ്ചാക്കോ ബോബന്റെ ‘ദേവദൂതര്‍ പാടി’ ഡാൻസിന് ചുവടുവെച്ച് യുവതാരം ദുർഖർ സൽമാൻ. ‘സീതാരാമം’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനായി കൊച്ചിയിൽ എത്തിയതായിരുന്നു ദുൽഖർ. ഹാനു രാഘവപുഡി സംവിധാനം ചെയ്ത ‘സീതാരാമം’ ഓഗസ്റ്റ് അഞ്ചിനാണ് പുറത്തിറങ്ങുക. തെലുഗ്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിനായുള്ള കുഞ്ചാക്കോ ബോബന്റെ ചുവടുകൾ ഇതിനകം നാല് ദശലക്ഷത്തിലധികം പേരാണ് യു ട്യൂബിൽ ഔദ്യോഗികമായി കണ്ടത്. ഉത്സവപ്പറമ്പിലെ ഗാനമേളക്കിടെയുള്ള ചാക്കോച്ചന്റെ നൃത്തം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
സിനിമ-സീരിയൽ താരം അശ്വതി ബാബുവിന്‍റെ വീട്ടിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു
മമ്മൂട്ടി നായകനായ ‘കാതോട് കാതോരം’ എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ഗാനം രതീഷ് ബാലകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിനായി പുനഃനിർമ്മിക്കുകയായിരുന്നു. ബിജു നാരായണനാണ് ഗാനം ആലപിച്ചത്.
Post Your Comments