രാം ചരൺ നായകനായെത്തുന്ന ‘ആർസി 15’ എന്ന സിനിമയുടെ ചിത്രീകരണം തടഞ്ഞ് ബിജെപി നേതാവ്. തെലങ്കാനയിലെ സരൂർ നഗർ ബിജെപി നേതാവ് അകുല ശ്രീവാണിയും മറ്റ് പാർട്ടി പ്രവർത്തകരുമാണ് ചിത്രീകരണം തടഞ്ഞത്. വിക്ടോറിയ മെമ്മോറിയൽ ഹോം ആൻഡ് റസിഡൻഷ്യൽ സ്കൂളിലായിരുന്നു ഷൂട്ടിംഗ് നടന്നത്. സ്കൂളിൽ ക്ലാസുകൾ നടക്കുമ്പോൾ ഷൂട്ടിംഗ് നടത്തിയെന്നാരോപിച്ചാണ് അകുല ശ്രീവാണിയും പ്രവർത്തകരും സ്ഥലത്തെത്തി ചിത്രീകരണം തടഞ്ഞത്.
Also Read: പ്രേക്ഷക ഹൃദയം കീടക്കിയ ‘777ചാർളി’ ഇനി ഒടിടിയിലേക്ക്: റിലീസ് തിയതി പ്രഖ്യാപിച്ചു
കൂടാതെ സ്ക്കൂളിൽ വച്ച് ഷൂട്ടിംഗ് നടത്താൻ അനുമതി നൽകിയ തെലങ്കാന വിദ്യാഭ്യാസ മന്ത്രി സബിതാ ഇന്ദ്ര റെഡ്ഡിയെ അകുല ശ്രീവാണി വിമർശിക്കുകയും ചെയ്തു. കുട്ടികളുടെ വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം സിനിമയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിനാണ് സംസ്ഥാന സർക്കാർ മുൻഗണന നൽകുന്നതെന്നും അവർ പറഞ്ഞു.
ശങ്കർ ആണ് ‘ആർസി 15’ സംവിധാനം ചെയ്യുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. ശങ്കർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ബോളിവുഡ് നടി കിയാര അദ്വാനിയാണ് നായിക. എസ് തമൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
Post Your Comments