രൺബീർ കപൂറിനെ നായകനാക്കി കരൺ മൽഹോത്ര സംവിധാനം ചെയ്ത ഷംഷേര അടുത്തിടെയാണ് തിയേറ്ററിൽ പ്രദർശനത്തിന് എത്തിയത്. വലിയ പ്രതീക്ഷയോടെയായിരുന്നു സിനിമ റിലീസ് ചെയ്തത്. എന്നാൽ, അടുത്തിടെ ഇറങ്ങിയ മറ്റ് ബോളിവുഡ് സിനിമകളെ പോലെ തന്നെ ഷംഷേരയും ബോക്സ് ഓഫീസിൽ തകർന്നടിയുന്നതാണ് കണ്ടത്.
പ്രതീക്ഷകൾക്ക് വിപരീതമായി ആദ്യ ഷോകൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ സിനിമയെ കുറിച്ച് മോശം പ്രതികരണങ്ങളാണ് എത്തിയത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളും ഭൂരിഭാഗം പ്രേക്ഷകരും ഒരേ സ്വരത്തിൽ സിനിമ തള്ളിക്കളഞ്ഞു.
Also Read: കൃതി ഷെട്ടി മലയാളത്തിലേക്ക്: അരങ്ങേറ്റം ടൊവിനോ ചിത്രത്തിൽ
എന്നാൽ, ഇതിന് പിന്നാലെ തെന്നിന്ത്യൻ – ബോളിവുഡ് സിനിമകളെ ചൊല്ലിയുള്ള തർക്കങ്ങൾക്കാണ് സോഷ്യൽ മീഡിയ സാക്ഷ്യം വഹിക്കുന്നത്. ബോളിവുഡ് സിനിമകൾക്ക് വമ്പൻ കഥ വേണമെന്നും തെന്നിന്ത്യൻ സിനിമയ്ക്ക് അത് വേണ്ടെന്നും, ഷംഷേര ഒരു തെന്നിന്ത്യൻ സിനിമ ആയിരുന്നു എങ്കിൽ മാസ് എന്റർടെയ്നർ എന്ന പേരിൽ പലരും ആഘോഷിക്കുമായിരുന്നു എന്നുമാണ് ബോളിവുഡ് ആരാധകരുടെ വാദം. ബോളിവുഡ് സിനിമകളോട് പക്ഷപാതം കാണിക്കുന്നുവെന്നും വിമർശനമുണ്ട്.
Post Your Comments