മലയാളികൾക്ക് ഏറെ പരിചിതയായ നടിയാണ് നിത്യ മേനോന്. താരം വിവാഹിതയാവാന്‍ പോവുകയാണെന്നും മലയാളത്തിലെ ഒരു നടനാണ് വരനെന്നുമൊക്കെയുള്ള പ്രചരണം കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നിത്യ.
വാര്‍ത്താ ദാരിദ്ര്യം കാരണം ആരോ പടച്ചുവിട്ട വ്യാജവാര്‍ത്ത അതേക്കുറിച്ച് അന്വേഷണമൊന്നും നടക്കാതെ നിരവധി മാധ്യമങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നെന്ന് നിത്യ പറയുന്നു. സിനിമയില്‍ നിന്ന് താന്‍ ഇടവേളയെടുക്കുന്നത് ഇത് ആദ്യമായല്ലെന്നും ഫേസ്ബുക്ക് വീഡിയോയിലൂടെ നിത്യ പ്രതികരിച്ചു.
read also: നിർമ്മാണം കമൽ ഹാസൻ, നായകൻ ഉദയനിധി: പുതിയ സിനിമ പ്രഖ്യാപിച്ചു
നിത്യ മേനോന്റെ പ്രതികരണം
ഞാന്‍ വിവാഹിതയാവാന്‍ പോവുകയല്ല. അത് ഉണ്ടാക്കിയെടുത്ത ഒരു വാര്‍ത്തയാണ്. അതേക്കുറിച്ച് എനിക്ക് നിലവില്‍ പ്ലാനുകളൊന്നുമില്ല. ആ ചിത്രത്തില്‍ നിലവില്‍ വ്യക്തികളൊന്നുമില്ല. ആരോ സൃഷ്ടിച്ച ഒരു വ്യാജ വാര്‍ത്ത യാതൊരു അന്വേഷണവും കൂടാതെ നിരവധി മാധ്യമങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നു. അതാണ് സംഭവിച്ചത്. അഭിനയത്തില്‍ നിന്ന് എപ്പോഴും ഇടവേളകള്‍ എടുക്കുന്ന ആളാണ് ഞാന്‍.
സ്വയം വീണ്ടെടുപ്പിനുള്ള സമയമാണ് അത്. പല അഭിനേതാക്കളും അനുവര്‍ത്തിക്കുന്ന ഒന്നുമാണ് അത്. അതിനെക്കുറിച്ച് അറിയാത്തവര്‍ക്ക് ഇതൊരു പുതിയ കാര്യമായിരിക്കും. ഒരു റോബോട്ടിനെപ്പോലെ നിരന്തരം പണിയെടുക്കാന്‍ എനിക്കാവില്ല. കഠിനമായ ഒരു വര്‍ഷമാണ് എന്നെ സംബന്ധിച്ച് കഴിഞ്ഞുപോയത്. എല്ലാ ദിവസവും ജോലി ചെയ്യുകയായിരുന്നു എന്നുതന്നെ പറയാം.
ലോക്ക് ഡൗണ്‍ കാരണം മാറ്റിവെക്കേണ്ടിവന്ന പ്രോജക്റ്റുകളൊക്കെ ഒരുമിച്ച് ചെയ്യേണ്ടിവന്നു. ആറിലേറെ ചിത്രങ്ങളാണ് റിലീസിനു തയ്യാറെടുക്കുന്നത്. അത് സന്തോഷം പകരുന്ന കാര്യമാണെങ്കിലും എനിക്ക് ശരിക്കും ഇപ്പോള്‍ ഒരു ഇടവേള ആവശ്യമുണ്ട്. കാലിലെ പരിക്ക് ഭേദമാവുന്നുണ്ട്. ഒരു ഒഴിവുകാലം പോലെ ഞാനിത് ആസ്വദിക്കുകയാണ്. സിനിമകളൊക്കെ പൂര്‍ത്തിയാക്കിയതിനാല്‍ അതിന് പറ്റിയ സമയം കൂടിയാണ്. വിവാഹ സംബന്ധിയായ അന്വേഷണങ്ങള്‍ക്കായി ദയവായി ഇനിയെന്നെ വിളിക്കരുത്.
Post Your Comments