സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം മലയാള സിനിമയിൽ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു തമ്പി കണ്ണന്താനം. രാജാവിന്റെ മകൻ, വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കന്മാർ, ഇന്ദ്രജാലം, നാടോടി, ചുക്കാൻ, മാന്ത്രികം തുടങ്ങിയ നിരവധി ഹിറ്റ് സിനിമകളാണ് അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചത്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ താരങ്ങൾക്ക് അദ്ദേഹം അനേകം മികച്ച കഥാപാത്രങ്ങളെ നൽകി.
ഇപ്പോളിതാ, തമ്പി കണ്ണന്താനത്തെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. തമ്പി കണ്ണന്താനത്തിന്റെ മരണ സമയത്ത് അദ്ദേഹത്തിന് ആദരവ് നൽകാൻ താൻ ഡൽഹിയിൽ നിന്നുമെത്തിയെന്നാണ് സുരേഷ് ഗോപി പറയുന്നത്. മറ്റാരൊക്കെ അദ്ദേഹത്തെ അവസാനമായി കാണാൻ എത്തി എന്നും സുരേഷ് ഗോപി ചോദിക്കുന്നു. അദ്ദേഹത്തിന്റെ മകളുടെ വിവാഹം താൻ അച്ഛന്റെ സ്ഥാനത്ത് നിന്ന് നടത്തിയെന്നും അതാണ് തനിക്ക് തമ്പി കണ്ണന്താനത്തിന് നൽകാനുള്ള നന്ദിയെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
Also Read: ‘നഷ്ടമാകുന്ന സംഗീത ശാഖകൾ വീണ്ടെടുക്കാനുള്ള വഴി തുറന്നു’: നഞ്ചിയമ്മയോടൊപ്പമെന്ന് സിത്താര കൃഷ്ണകുമാർ
‘തമ്പി കണ്ണന്താനത്തെ അവസാനമായി കണ്ട് അദ്ദേഹത്തിന് ആദരവ് അർപ്പിക്കാൻ ആരൊക്കെ എത്തി എന്ന് ചോദിക്ക്. ഞാൻ ഡൽഹിയിൽ നിന്നാണ് എത്തിയത്. എനിക്ക് അവസാനമായി അദ്ദേഹത്തെ ഒന്ന് കാണണം എന്ന് ഉണ്ടായിരുന്നു. അതാണ് വൈകാരികത. അതാണ് യഥാർത്ഥ നന്ദി പറച്ചിൽ. അദ്ദേഹത്തിന്റെ മൂത്ത മകളുടെ കല്യാണത്തിന് അവിടെ ഒരു അച്ഛനെപ്പോലെ ഞാൻ ചെന്ന് നിന്നിട്ടുണ്ട്. അദ്ദേഹത്തിനോടുള്ള എന്റെ കടം ഞാൻ വീട്ടിയിട്ടുണ്ട്. എന്റെ രാഷ്ട്രീയവും ജാതിയും കൊണ്ടാകാം എല്ലാവരും എല്ലാം മറക്കുന്നത്. എനിക്ക് അതിൽ കുഴപ്പമില്ല. ഉപദ്രവിക്കാതിരുന്നാൽ മതി’, സുരേഷ് ഗോപി പറഞ്ഞു.
Post Your Comments