ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ഗായികയ്ക്കുള്ള അവാർഡ് ലഭിച്ച നഞ്ചിയമ്മയെ അഭിനന്ദിച്ച് ഗായകനും സംഗീത സംവിധായകനുമായ ശരത്ത്. നഞ്ചിയമ്മയുടെ നന്മക്ക് ലഭിച്ച അംഗീകാരമാണ് ഈ പുരസ്കാരമെന്നാണ് ശരത്ത് പറയുന്നത്. എപ്പോൾ പാടാൻ പറഞ്ഞാലും നഞ്ചിയമ്മ റെഡിയാണെന്നും, ദേശീയ അവാർഡിന്റെ മൂല്യം തന്നെ അമ്മയ്ക്ക് അറിയാമോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ശരത്ത് ഇക്കാര്യങ്ങൾ പറഞ്ഞത്.
Also Read: സൈക്കോ ത്രില്ലർ ചിത്രം നോബോഡി തിയേറ്ററിലേക്ക്
ശരത്തിന്റെ വാക്കുകൾ:
ഒരുപാട് സന്തോഷത്തോടെയാണ് നിങ്ങൾക്ക് മുന്നിൽ നിൽക്കുന്നത്. കാരണം നമ്മുടെ നഞ്ചിയമ്മയ്ക്ക് ദേശീയ അവാർഡ് ലഭിച്ചിരിക്കുകയാണ്. നാഷണൽ അവാർഡ് കളിച്ച കാര്യമാണോ. ഇത് ഇന്ത്യയുടെ തന്നെ ഏറ്റവും വലിയ അവാർഡ് ആണ്. അത് നമ്മുടെ നഞ്ചിയമ്മയ്ക്ക് തന്നെ ലഭിച്ചതിൽ സന്തോഷം.
അമ്മയുടെ മനസ്സിൽ വേറെ ഒന്നും ഇല്ല. അമ്മ വെറും പാവമാണ്. പഞ്ചപാവം, ആത്മാർത്ഥ സ്നേഹമാണ്, ഇതെല്ലാം അമ്മയെ കണ്ടപ്പോൾ എനിക്ക് മനസ്സിലായതാണ്. മനസ്സിൽ കുറേ നന്മയുള്ള ഒരു അമ്മ. വേറെ ഒന്നും പറയാനില്ല. അമ്മയുടെ മനസ്സിലെ നന്മയ്ക്ക് കിട്ടിയ പുരസ്കാരമാണിത്. അമ്മേ ഒരുപാട് സന്തോഷം. എന്തായാലും പാടി കലക്കി. അമ്മയ്ക്ക് ഇനിയും അംഗീകാരങ്ങൾ ലഭിക്കട്ടെ. എപ്പോൾ പാടാൻ പറഞ്ഞാലും അമ്മ റെഡിയാണ്. എന്തിന് ദേശീയ അവാർഡിന്റെ മൂല്യം തന്നെ അമ്മയ്ക്ക് അറിയാമോ എന്ന് അറിയില്ല. അമ്മേ ഇത് പെരിയ അവാർഡ്. അമ്മയെ ഒരുപാട് സ്നേഹിക്കുന്നു. കെട്ടിപ്പിടിച്ച് ഒരു ഉമ്മ.
Post Your Comments