കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന് പൊതുവാള് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്നാ താന് കേസ് കൊട്’. കഴിഞ്ഞ ദിവസം ഈ ചിത്രത്തിലെ ഗാനം റിലീസ് ചെയ്തിരുന്നു. ‘കാതോട് കാതോരം’ എന്ന ചിത്രത്തിലെ ‘ദേവദൂതർ പാടി’ എന്ന ഹിറ്റ് ഗാനത്തിനെ വീണ്ടും പുനഃസൃഷ്ടിച്ചുകൊണ്ട് എത്തിയ ഗാനം സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾക്കകം തന്നെ വൈറലായിരുന്നു. നിരവധി പേരാണ് പാട്ടിനെയും ഒപ്പം കുഞ്ചാക്കോ ബോബന്റെ പ്രകടനത്തെയും പ്രശംസിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവയ്ക്കുന്നത്. ഇപ്പോളിതാ, ‘ദേവദൂതർ പാടി’ എന്ന ഗാനം ഒരുക്കിയ ഔസേപ്പച്ചനും പ്രതികരണവുമായി എത്തിയിരിക്കുകയാണ്.
Also Read: ആലിയ ഭട്ടിനൊപ്പം റോഷൻ മാത്യു: ചിരി പടർത്തി ‘ഡാർലിംഗ്സ്’ ട്രെയ്ലർ
37 വർഷം മുൻപ് താൻ വയലിൻ വായിച്ചു കൊണ്ട് കണ്ടക്റ്റ് ചെയ്ത ഗാനം ഇന്നും ട്രെൻഡിങ് ആയതിൽ സന്തോഷം എന്നാണ് ഓസേപ്പച്ചൻ പറയുന്നത്. ചാക്കോച്ചന്റെ പ്രകടനത്തെയും അദ്ദേഹം അഭിനന്ദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഔസേപ്പച്ചന്റെ പ്രതികരണം. ഗാനത്തിന്റെ വീഡിയോയും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
ഔസേപ്പച്ചന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
ചാക്കോച്ചാ പൊളിച്ചൂടാ മോനെ പൊളിച്ചു. 37 വർഷം മുന്നേ ഞാൻ വയലിൻ വായിച്ചു കൊണ്ട് കണ്ടക്റ്റ് ചെയ്ത ഗാനം ഇന്നും ട്രെൻഡിങ് ആയതിൽ സന്തോഷം. അന്ന് ഓർക്കസ്ട്രയിൽ ഒപ്പം ഉണ്ടായിരുന്നവർ കീബോർഡ് എ .ആർ.റഹ്മാൻ , ഗിറ്റാർ ജോൺ ആന്റണി ,ഡ്രംസ് ശിവമണി.അതേ ഓർക്കസ്ട്രയെ ഓർമപ്പെടുത്തുന്ന രീതിയിൽ ഓർക്കസ്ട്രേഷൻ പുനർസൃഷ്ടിച്ചതിനൊപ്പം ബിജു നാരായണന്റെ ഹൃദയത്തിൽ തൊടുന്ന ആലാപനവും ഒത്തുചേർന്നപ്പോൾ ഗംഭീരമായി.
Post Your Comments