ബോളിവുഡ് താരദമ്പതികളായ കത്രീന കൈഫിനും വിക്കി കൗശലിനും നേരെ വധഭീഷണി മുഴക്കിയ ആൾ അറസ്റ്റിൽ. ഉത്തർപ്രദേശ് ലഖ്‌നൗ സ്വദേശിയായ മൻവീന്ദർ സിംഗാണ് പിടിയിലായത്. മുംബൈ പൊലീസ് ആണ് ഇയാളെ പിടികൂടിയത്. ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 506 (2) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 354 (ഡി) (പിന്തുടരൽ), ഐടി ആക്ട് എന്നിവ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.
Also Read: മ്യൂസിക്കൽ ആൽബം ‘പൂച്ചി’: ടീസർ റിലീസായി
കത്രീനയെ പിന്തുടരുകയും സമൂഹ മാധ്യമങ്ങളിൽ അശ്ലീല സന്ദേശങ്ങൾ അയക്കുകയും ചെയ്തയാൾക്കെതിരെ വിക്കി കൗശലാണ് പരാതി നൽകിയത്. കത്രീനയുടെ കടുത്ത ആരാധകനായ മൻവീന്ദർ നടനാകാൻ ശ്രമിക്കുന്നയാളാണ്. കത്രീനയെ വിവാഹം ചെയ്യണമെന്ന് പറഞ്ഞ് കുറച്ചുമാസങ്ങളായി നടിയെ ഇൻസ്റ്റഗ്രാമിലൂടെ ഇയാൾ ശല്യം ചെയ്യുകയായിരുന്നു. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കത്രീനയ്ക്കൊപ്പം നിൽക്കുന്ന നിരവധി വ്യാജ ചിത്രങ്ങളും വീഡിയോകളും ഇയാൾ പങ്കുവച്ചിട്ടുണ്ട്.
കത്രീനയുടെ ഭർത്താവ് വിക്കി കൗശലിനെതിരെ ഇയാൾ വധഭീഷണിയും മുഴക്കിയിരുന്നു. തുടർന്നാണ് വിക്കി മുംബൈ സാന്താക്രൂസ് പൊലീസിൽ പരാതി നൽകിയത്. ഒരാൾ ഇൻസ്റ്റഗ്രാമിൽ ഭീഷണിപ്പെടുത്തുകയും അശ്ലീല സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നതായി വിക്കി കൗശൽ പരാതിയിൽ പറഞ്ഞിരുന്നു.
Post Your Comments