സംവിധായകൻ ജെ ഫ്രാൻസിസ് അന്തരിച്ചു. 52 വയസായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണി മുതൽ പെരുമ്പടപ്പ് സാന്റാക്രൂസ് ദേവാലയ വളപ്പിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ശേഷം ദേവാലയ സെമിത്തേരിയിൽ സംസ്കാരം നടക്കും.
‘ പൂത്തുമ്പിയും പൂവാലൻമാരും’ , ‘ മസനഗുഡി മന്നാഡിയാർ സ്പീക്കിങ്’ എന്നീ സിനിമകൾ സംവിധാനം ചെയ്തത് ജെ ഫ്രാൻസിസ് ആണ്. സിനിമയെ കൂടാതെ സീരിയൽ, പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ‘ഇങ്ങനെയൊക്കെ നടന്നാ മതിയാ?’ എന്ന സീരിയൽ അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയതാണ്.
പെരുമ്പടപ്പ് ചമ്പാടി ഹൗസിൽ പരേതനായ ജോസ്ലിന്റെ മകനാണ്. മേരിയാണ് മാതാവ്. ഷീബ ഫ്രാൻസിസ് ആണ് ഭാര്യ. സാവിയോ ഫ്രാൻസിസ് മകനാണ്. സഹോദരങ്ങൾ: ട്രീസ, ഡാനിയൽ, സിസിലി, ഷാലറ്റ്.
Post Your Comments