CinemaGeneralIndian CinemaKollywoodLatest News

തമിഴ്‌നാട്ടിൽ ഏറ്റവും അധികം നികുതി അടയ്ക്കുന്ന വ്യക്തി: രജനികാന്തിന് ആദരം

തമിഴ്‌നാട്ടിൽ ഏറ്റവും അധികം നികുതി അടയ്ക്കുന്ന വ്യക്തിയായി തെന്നിന്ത്യൻ നടൻ രജനികാന്ത്. ഇൻകം ടാക്സ് ദിനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ അദ്ദേഹത്തെ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. ഗവർണർ തമിഴിസൈ സൗന്ദരരാജന്റെ അധ്യക്ഷതയിൽ ഞായറാഴ്ച നടന്ന ആദായനികുതി ദിനാചരണ പരിപാടിയിൽ പിതാവിന് വേണ്ടി മകൾ ഐശ്വര്യയാണ് സർട്ടിഫിക്കറ്റ് സ്വീകരിച്ചത്.

അവാർഡ് സ്വീകരിച്ചതിന്റെ ചിത്രം ഐശ്വര്യ സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. ‘ഉയർന്ന നികുതിദായകന്റെ മകൾ എന്നതിൽ അഭിമാനിക്കുന്നു. അപ്പയെ ആദരിച്ചതിന് തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും ആദായനികുതി വകുപ്പിന് ഒരുപാട് നന്ദി’, ഐശ്വര്യ സമൂഹ മാധ്യമത്തിൽ കുറിച്ചു.

Also Read: നാഷണല്‍ ട്രൈബല്‍ ഫിലിം ഫെസ്റ്റിവല്‍ കേരളത്തില്‍: ലോഗോ പ്രകാശനം ചെയ്ത് മമ്മൂട്ടി

കൃത്യമായി നികുതിയടക്കുന്നതിലൂടെ രാഷ്ട്രനിർമ്മാണത്തിന് നൽകിയ സംഭാവനകൾ മാനിച്ച് ബോളിവുഡ് നടൻ അക്ഷയ്‌ കുമാറിനെയും ആദായനികുതി വകുപ്പ് ആദരിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും ഉയർന്ന നികുതിദായകനായ അക്ഷയ് കുമാറിന് ‘സമ്മാൻപത്ര’ നൽകിയാണ് ആദരിച്ചത്. താരങ്ങളെ അഭിനന്ദിച്ച് നിരവധി പേരാണ് ​രം​ഗത്തെത്തുന്നത്.

അതേസമയം, നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ’ ആണ് അണിയറയിൽ ഒരുങ്ങുന്ന രജനികാന്ത് ചിത്രം. കന്നഡ നടൻ ശിവരാജ്കുമാറും ഒരു പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്. ശിവകാർത്തികേയനും ചിമ്പുവും ചിത്രത്തിന്റെ ഭാഗമായേക്കുമെന്നും സൂചനകളുണ്ട്.

shortlink

Related Articles

Post Your Comments


Back to top button